Posts

Showing posts from July, 2025

ഉയർന്ന തിരമാല: ജാഗ്രത നിർദേശം

Image
കണ്ണൂർ : കണ്ണൂർ-കാസർകോട് ജില്ലകളിലെ തീരങ്ങളിൽ രാത്രി 11.30 മുതൽ നാളെ രാത്രി 8.30 വരെ ഉയർന്ന തിരമാലയ്ക്കും കടൽ ആക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കേരളത്തിൽ അതിശക്ത കാറ്റ്

Image
സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കനത്ത മഴയിലും കാറ്റിലും കനത്ത നാശനഷ്ടം. അതിശക്തമായ കാറ്റിൽ പല വീടുകളുടെ മേൽക്കൂര തകർന്നു. ബംഗാൾ ഉൾക്കടലിനും ബംഗാൾ തീരത്തിനും മുകളിൽ സ്ഥിതിചെയ്യുന്ന തീവ്രന്യൂനമർദം നീങ്ങുന്നതിന് അനുസരിച്ച് കാറ്റിൽ വ്യത്യാസം വരുമെന്ന് കാലാവസ്ഥാ വിദഗ്ധൻ രാജീവൻ എരിക്കുളം ഫെയ്സ്ബുക്കിൽ കുറിച്ചു. ശനിയാഴ്ചയും ശക്തമായ കാറ്റും മഴയ്ക്കും സാധ്യതയുണ്ട്. മധ്യ തെക്കൻ ജില്ലകളിൽ കാറ്റും മഴയും സജീവമാകും. കൊല്ലം, തിരുവനന്തപുരം ഭാഗത്തായിരിക്കും ഇനി വരുന്ന മണിക്കൂറിൽ മഴയും കാറ്റും കൂടുതൽ അനുഭവപ്പെടുകയെന്ന് അദ്ദേഹം പറയുന്നു. വയനാട് പടിഞ്ഞാറത്തറയിൽ മണിക്കൂറിൽ 68 കിലോമീറ്റർ വേഗത്തിലാണ് കാറ്റ് വീശിയത്

കൊട്ടിയൂര്‍-പാല്‍ചുരം റോഡില്‍ ഗതാഗതം പുന:സ്ഥാപിച്ചു

Image
കണ്ണൂർ : മണ്ണിടിച്ചില്‍ മൂലമുണ്ടായ തടസ്സം നീക്കിയതിനാല്‍ കൊട്ടിയൂര്‍ - പാല്‍ചുരം റോഡിലൂടെയുള്ള ഗതാഗതം പുന:സ്ഥാപിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. എന്നാല്‍ രാത്രി യാത്രയ്ക്ക് നിയന്ത്രണം ഉണ്ടായിരിക്കും.

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Image
കണ്ണൂർ : കേന്ദ്ര കാലാവസ്ഥാ വകുപ്പ് കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (19-07-2025, ശനിയാഴ്ച) കണ്ണൂർ ജില്ലാകളക്ടർ അവധി പ്രഖ്യാപിക്കുന്നു.  ട്യൂഷൻ സെൻ്ററുകൾ, മതപഠന സ്ഥാപനങ്ങൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമായിരിക്കും.

കണ്ണൂർ ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി

Image
കണ്ണൂർ : കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ കണ്ണൂർ ജില്ലയിലെ സ്കൂളുകൾ, അങ്കണവാടികൾ, മതപഠന സ്ഥാപനങ്ങൾ, ട്യൂഷൻ സെൻ്ററുകൾ  എന്നിവയ്ക്ക് നാളെ ജൂലൈ 18ന്  (18/07/2025, വെള്ളിയാഴ്ച) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. 

കണ്ണൂരിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം, പത്ത് പേർക്ക് പരിക്ക്

Image
കണ്ണൂർ : കണ്ണൂരിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. പഴയങ്ങാടി റെയിൽവേ സ്റ്റേഷന് സമീപമായാണ് അപകടം ഉണ്ടായത്. സംഭവത്തിൽ പത്ത് പേർക്ക് പരിക്കേറ്റു.  പഴയങ്ങാടി ഭാഗത്തുനിന്ന് മാട്ടൂലിലേക്ക് പോകുന്ന ബസും മാട്ടൂലിൽ നിന്ന് പഴയങ്ങാടി ഭാഗത്തേക്ക് പോകുന്ന ബസുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ ഉടൻ തന്നെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആരുടെയും പരിക്ക് ​ഗുരുതരമല്ല. കഴിഞ്ഞ ദിവസം ട്രാഫിക് നിയന്ത്രണത്തിൽ നിന്നിരുന്ന ഹോം ​ഗാർഡിനെ ഇടിച്ചു തെറിപ്പിക്കാൻ ശ്രമിച്ച ബ്രീസ് എന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ട ഒരു ബസ്. ഈ ബസ് അന്നേ ദിവസം തന്നെ പിടികൂടി പോലീസ് സ്റ്റേഷനിൽ എത്തിച്ചിരുന്നു. ഇതിന്റെ വീഡിയോ കേരള പോലീസ് സാമൂഹിക മാധ്യമങ്ങളിൽ റീൽ ആയി പങ്കുവെച്ചിരുന്നു. അന്ന് പിഴ ഈടാക്കി ബസ് വിട്ടയച്ചിരുന്നു. മണിക്കൂറുകൾക്കുള്ളിലാണ് ബസ് വീണ്ടും അപകടത്തിൽപ്പെട്ടിരിക്കുന്നത്.

ജിലേബിയും സമൂസയും കഴിക്കുന്നവർക്ക് മുന്നറിയിപ്പ്; പുതിയ തീരുമാനവുമായി കേന്ദ്രം

Image
എണ്ണയും മധുരവും അമിതമായി ചേർന്ന ഭക്ഷണങ്ങൾ ആരോഗ്യത്തിന് ഹാനികരമാണെന്ന മുന്നറിയിപ്പ് ബോർഡ് പ്രദർശിപ്പിക്കാൻ കേന്ദ്രം. ജിലേബി, സമൂസ, കേക്ക് തുടങ്ങിയവ വിൽക്കുന്ന കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ ഇനി മുതൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കും. എയിംസ് ഉൾപ്പടെയുള്ള എല്ലാ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളോടും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. ലഘുഭക്ഷണങ്ങളിൽ എത്രമാത്രം കൊഴുപ്പ്, പഞ്ചസാര എന്നിവ അടങ്ങിയിട്ടുണ്ടെന്ന് ഈ ബോർഡിൽ ഉണ്ടായിരിക്കും. ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം.  ആകർഷകമായ പോസ്റ്ററുകൾ പ്രദർശിപ്പിക്കണമെന്നാണ് നിർദേശത്തിൽ പറയുന്നത്.പ്രധാനപ്പെട്ട ലഘുഭക്ഷണങ്ങളിൽ അടങ്ങിയിട്ടുള്ള അപകടകരമായ പഞ്ചസാരയുടെയും എണ്ണയുടെയും അളവിനെ കുറിച്ച് ആളുകളിൽ അവബോധം ഉണ്ടാക്കുകയെന്നതാണ് ബോഡിന്റെ പ്രധാന ലക്ഷ്യം. ലഡു, വട, പക്കോട തുടങ്ങിയവയെയും പരിശോധനയ്ക്ക് വിധേയമാക്കും. സർക്കാർ കാന്റീനുകളിലും പൊതുസ്ഥലങ്ങളിലും ഉടൻ തന്നെ ഈ മുന്നറിയിപ്പുകൾ പ്രദർശിപ്പിക്കും.ഭക്ഷണ ലേബലിംഗ് സിഗരറ്റ് മുന്നറിയിപ്പുകൾ പോലെ ഗൗരവകരമാക്...

ആംബുലൻസിന് വഴി മുടക്കിയ ബൈക്ക് യാത്രികന് പിഴ

Image
കണ്ണൂർ : ആംബുലൻസിന് വഴി മുടക്കിയ ബൈക്ക് യാത്രികന് കണ്ണൂർ ട്രാഫിക് പൊലീസ് 5000 രൂപ പിഴയിട്ടു. താഴെ ചൊവ്വ സ്വദേശിക്കെതിരെയാണ് പിഴയിട്ടത്. ഇന്നലെ വൈകിട്ട് താഴെ ചൊവ്വ ഭാഗത്താണ് സംഭവം. കുളത്തിൽ വീണ കുട്ടിയുമായി ടൗണിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്നു ആംബുലൻസ്.  സൈറൺ മുഴക്കിയിട്ടും വഴി കൊടുക്കാത്തതിൻ്റെ ദൃശ്യം പുറത്ത് വന്നിരുന്നു.