ആംബുലൻസിന് വഴി മുടക്കിയ ബൈക്ക് യാത്രികന് പിഴ
കണ്ണൂർ: ആംബുലൻസിന് വഴി മുടക്കിയ ബൈക്ക് യാത്രികന് കണ്ണൂർ ട്രാഫിക് പൊലീസ് 5000 രൂപ പിഴയിട്ടു.
താഴെ ചൊവ്വ സ്വദേശിക്കെതിരെയാണ് പിഴയിട്ടത്. ഇന്നലെ വൈകിട്ട് താഴെ ചൊവ്വ ഭാഗത്താണ് സംഭവം. കുളത്തിൽ വീണ കുട്ടിയുമായി ടൗണിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്നു ആംബുലൻസ്.
സൈറൺ മുഴക്കിയിട്ടും വഴി കൊടുക്കാത്തതിൻ്റെ ദൃശ്യം പുറത്ത് വന്നിരുന്നു.
Comments
Post a Comment