റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ

കണ്ണൂർ : ചെറിയ പുസ്തകത്തിന്റെ രൂപമാണ് സംസ്ഥാനത്തെ റേഷന്‍ കാര്‍ഡിനുള്ളത്. എന്നാല്‍ ഇനി മുതല്‍ സംസ്ഥാനത്തെ റേഷന്‍ കാര്‍ഡിന്റെ രൂപം മാറുന്നു. പുസ്തക രൂപത്തിലുള്ള റേഷന്‍ കാര്‍ഡ് എടിഎം കാര്‍ഡിന്റെ വലുപ്പത്തിലുള്ള പിവിസിപ്ലാസ്റ്റിക് കാര്‍ഡ് ആക്കാന്‍ സര്‍ക്കാര്‍ അനുമതി.അക്ഷയ സെന്റര്‍ വഴി അപേക്ഷിച്ചാല്‍ കാര്‍ഡ് ലഭിക്കും. അക്ഷയ കേന്ദ്രം വഴി അപേക്ഷിക്കുന്നവരില്‍ നിന്ന് ഫീസായി 25 രൂപയും പ്രിന്റിങ് ചാര്‍ജായി 40 രൂപയും ഈടാക്കാം. സര്‍ക്കാരിലേക്കു പ്രത്യേക ഫീസ് ഈടാക്കില്ല. അതേസമയം പുസ്തകരൂപത്തിലുള്ള റേഷന്‍ കാര്‍ഡും ഇറേഷന്‍ കാര്‍ഡും അസാധുവാക്കിയിട്ടില്ല.അതുകൊണ്ട് ആവശ്യമുള്ളവര്‍ മാത്രം പിവിസിപ്ലാസ്റ്റിക് കാര്‍ഡിന് അപേക്ഷിച്ചാല്‍ മതിയാകും. ഒക്ടോബര്‍ മാസത്തിലെ കണക്കനുസരിച്ച് സംസ്ഥാനത്ത് 91,32,429 റേഷന്‍ കാര്‍ഡ് ഉടമകളാണ് ഉള്ളത്.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി