Posts

Showing posts from March, 2024

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കാം, ഓണ്‍ലൈനായും അല്ലാതെയും, അവസാന തിയ്യതി മാർച്ച് 25

Image
കണ്ണൂർ : ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇപ്പോള്‍ അപേക്ഷിക്കാം. മാർച്ച് 25 ആണ് അവസാന തിയ്യതി. 18 വയസ്സ് പൂർത്തിയായവർക്കാണ് അവസരം. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പോർട്ടൽ വഴിയോ വോട്ടർ ഹെല്‍പ്പ് ലൈൻ എന്ന ആപ്പ് വഴിയോ ബൂത്ത് ലെവൽ ഓഫീസർ വഴിയോ അപേക്ഷിക്കാം.  ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇപ്പോള്‍ അപേക്ഷിക്കാം. മാർച്ച് 25 ആണ് അവസാന തിയ്യതി. 18 വയസ്സ് പൂർത്തിയായവർക്കാണ് അവസരം. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പോർട്ടൽ വഴിയോ വോട്ടർ ഹെല്‍പ്പ് ലൈൻ എന്ന ആപ്പ് വഴിയോ ബൂത്ത് ലെവൽ ഓഫീസർ വഴിയോ അപേക്ഷിക്കാം.  ഓണ്‍ലൈനായി അപേക്ഷിക്കാൻ https://voters.eci.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിച്ച് മൊബൈൽ നമ്പർ നൽകി സൈൻ ഇൻ ചെയ്യണം. എന്നിട്ട് ഫോം 6 എന്ന ഓപ്ഷൻ തെരഞ്ഞെടുക്കണം. എന്‍ആർഐ ആണെങ്കിൽ ഫോം 6എ ആണ് പൂരിപ്പിക്കേണ്ടത്. സംസ്ഥാനം തെരഞ്ഞെടുത്ത് ജില്ല, പാർലമെന്‍റ് മണ്ഡലം തുടങ്ങിയ വിവരങ്ങള്‍ നൽകണം. അതിനുശേഷം ചോദിച്ചിരിക്കുന്ന ഫോണ്‍ നമ്പർ, ഇ മെയിൽ ഐഡി തുടങ്ങിയ വ്യക്തിവിവരങ്ങൾ നൽകണം. ജനന തിയ്യതിയും വിലാസവും തെളിയിക്കുന്ന രേഖകളും പാസ്പോർട്ട് സൈസ...

മാസപ്പിറവി കണ്ടു ; കേരളത്തില്‍ നാളെ മുതല്‍ റമദാന്‍ വ്രതാരംഭം

Image
കണ്ണൂർ : മാസപ്പിറവി ദൃശ്യമായി കേരളത്തില്‍ നാളെ മുതല്‍ റമദാന്‍ വൃതാരംഭം. പൊന്നാനിയില്‍ മാസപ്പിറവി കണ്ടതായി പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു. ദിവസം മുഴുവൻ ഭക്ഷണപാനീയങ്ങളേതുമില്ലാതെ ദൈവമാര്‍ഗത്തില്‍ സഞ്ചരിച്ചും പ്രാര്‍ത്ഥിച്ചും നന്മകള്‍ ചെയ്തും ദാനം നടത്തിയുമെല്ലാം വിശ്വാസികള്‍ റമദാനിനെ പുണ്യകാലമാക്കി തീര്‍ക്കുകയാണ് ചെയ്യുന്നത്.  ഖുര്‍ആൻ അവതരിപ്പിക്കപ്പെട്ട മാസമാണ് റമദാൻ. ഈ മാസത്തില്‍ ചെയ്യുന്ന പുണ്യകാര്യങ്ങളെ ദൈവം കയ്യൊഴിയില്ലെന്നതാണ് വിശ്വാസം. 

മാവിലാച്ചാൽ മുച്ചിലോട്ട് കാവ് മഹോത്സവം 11ന്

Image
                                                                                                            ഏച്ചൂർ: മാവിലാച്ചാൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവം 11ന് തുടങ്ങും. 10ന് വൈകിട്ട് കലവറ നിറയ്ക്കൽ ഘോഷയാത്ര മണയങ്ങാട് ക്ഷേത്ര പരിസരത്തുനിന്ന് തുടങ്ങും. 11ന് വൈകിട്ട് കാവിൽ കയറലോടെ കളിയാട്ടം തുടങ്ങും. പുതുതായി നിർമിച്ച കിണറിൻ്റെ സമർപ്പണം. രാത്രി ഏച്ചൂർ കോട്ടം ശിവ ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്. രാത്രി വാരം ശാസ്താംകോട്ടം വനിതാ വേദിയുടെ തിരുവാതിരയും കൈകൊട്ടിക്കളിയും ഗുരുദേവ ഗ്രന്ഥാലയത്തിന്റെ കോൽക്കളി. 12 ന് രാവിലെ കണ്ണങ്ങാട്ട് ഭഗവതി, പുല്ലൂർ കാളി തെയ്യങ്ങൾ. വൈകിട്ട് മണയങ്ങാട് മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്. രാത്രി പ്രദേശവാസികളുടെ കലാസന്ധ്യ, ഡോ. നീതു ഉണ്ണിയുടെ അവതരണത്ത...

തൃച്ചംബരം ഉത്സവം 6ന് കൊടിയേറും

Image
തളിപ്പറമ്പ് : തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവം ആറിന് തുടങ്ങും. ബുധൻ പകൽ ഒന്നിന് കാമ്പ്രത്തില്ലത്ത് തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ ഉത്സവത്തിന് കൊടിയേറ്റും. തുടർന്ന് അന്നദാനം. രാത്രി ഏഴിന് കലാസാംസ്ക‌ാരിക പരിപാടികൾ ശബരിമല മുൻമേൽശാന്തി കൊട്ടാരം ജയരാമൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും.

കടുത്ത ചൂടിനൊപ്പം ചിക്കൻപോക്‌സും പടരുന്നു, മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

Image
കണ്ണൂർ :  കടുത്ത ചൂടിനൊപ്പം ചിക്കൻപോക്സും പടർന്നുപിടിക്കുകയാണ് കേരളത്തില്‍.സ്കൂളുകളില്‍ മിക്കവാറും ക്ലാസുകള്‍ കഴിഞ്ഞതിനാല്‍ അതുവഴി കൂടുതല്‍ പടരാനിടയില്ലെന്ന കണക്കുകൂട്ടലിലാണ് ആരോഗ്യവകുപ്പ് അധികൃതർ. ഇത്തവണ നേരത്തേതന്നെ വലിയ ചൂട് തുടങ്ങിയതിനാല്‍ ചിക്കൻപോക്സ് കൂടുതലായി കണ്ടേക്കാമെന്നതിനാല്‍ ആരോഗ്യവകുപ്പ് മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്. മലപ്പുറം ഉള്‍പ്പെടെ പല ജില്ലകളിലും ചിക്കൻപോക്സും മുണ്ടിനീരും റിപ്പോർട്ടുചെയ്യുന്നുണ്ട്. എന്നാല്‍ അത്ര വ്യാപകമായ തോതിലല്ലെന്ന് മലപ്പുറം ഡി.എം.ഒ. ഡോ. ആർ. രേണുക പറഞ്ഞു. പ്രമേഹമുള്ളവരും പ്രായംകൂടിയവരും ചിക്കൻപോക്സ് വന്നാല്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഡി.എം.ഒ. നിർദേശിച്ചു. കേരളത്തില്‍ ഈവർഷം ഇതുവരെ മൂവായിരത്തിലധികം പേർക്ക് ചിക്കൻപോക്സ് വന്നതായാണു റിപ്പോർട്ട്. തോത് വളരെക്കൂടുതലല്ലെങ്കിലും ചൂട് ഉയർന്നുനില്‍ക്കുന്നതിനാല്‍ കൂടുതല്‍ ജാഗ്രത വേണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം. ചിക്കൻപോക്സ് പിടിപെടുന്നവർക്ക് പ്രത്യേക കാഷ്വല്‍ ലീവ് എടുക്കാൻ മുൻപ് അനുമതിയുണ്ടായിരുന്നത് ഇടക്കാലത്ത് എടുത്തുകളഞ്ഞിരുന്നു. ഫെബ്രുവരി മുതല്‍ അത് പുനഃസ്ഥാപിച്ച്‌ സർക്...

1,74030 കുട്ടികൾക്ക് നൽകും പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം 3ന്

Image
കണ്ണൂർ: ജില്ലയിൽ 2143 ബൂത്തുകളി ലായി 1,74030 കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകും. ജില്ലാതല ഉദ്ഘാടനം ഞായർ രാവിലെ 10ന് ജില്ലാ ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യ നിർവഹിക്കും. അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്കാണ് തുള്ളിമരുന്ന് നൽകുക. അങ്കണവാടികൾ, സ്കൂളുകൾ, ആരോഗ്യ സ്ഥാപനങ്ങൾ, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, വായനശാലകൾ, വിമാനത്താവളങ്ങൾ, അതിഥി തൊഴിലാളി ക്യാമ്പുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേകം സജ്ജീകരിച്ച ബൂത്തുകളിലും മൊബൈൽ ബൂത്തുകൾ വഴിയും തുള്ളി മരുന്ന് ലഭ്യമാക്കും. രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ചുവരെ യാണ് ബൂത്തുകൾ പ്രവർത്തിക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹ കരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.