1,74030 കുട്ടികൾക്ക് നൽകും പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം 3ന്
കണ്ണൂർ: ജില്ലയിൽ 2143 ബൂത്തുകളി ലായി 1,74030 കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകും. ജില്ലാതല ഉദ്ഘാടനം ഞായർ രാവിലെ 10ന് ജില്ലാ ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യ നിർവഹിക്കും. അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്കാണ് തുള്ളിമരുന്ന് നൽകുക.
അങ്കണവാടികൾ, സ്കൂളുകൾ, ആരോഗ്യ സ്ഥാപനങ്ങൾ, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, വായനശാലകൾ, വിമാനത്താവളങ്ങൾ, അതിഥി തൊഴിലാളി ക്യാമ്പുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേകം സജ്ജീകരിച്ച ബൂത്തുകളിലും മൊബൈൽ
ബൂത്തുകൾ വഴിയും തുള്ളി മരുന്ന് ലഭ്യമാക്കും. രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ചുവരെ യാണ് ബൂത്തുകൾ പ്രവർത്തിക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹ കരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
Comments
Post a Comment