മാവിലാച്ചാൽ മുച്ചിലോട്ട് കാവ് മഹോത്സവം 11ന്
ഏച്ചൂർ: മാവിലാച്ചാൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവം 11ന് തുടങ്ങും. 10ന് വൈകിട്ട് കലവറ നിറയ്ക്കൽ
ഘോഷയാത്ര മണയങ്ങാട് ക്ഷേത്ര
പരിസരത്തുനിന്ന് തുടങ്ങും. 11ന് വൈകിട്ട് കാവിൽ കയറലോടെ കളിയാട്ടം തുടങ്ങും. പുതുതായി നിർമിച്ച കിണറിൻ്റെ
സമർപ്പണം. രാത്രി ഏച്ചൂർ കോട്ടം ശിവ ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്. രാത്രി വാരം ശാസ്താംകോട്ടം
വനിതാ വേദിയുടെ തിരുവാതിരയും കൈകൊട്ടിക്കളിയും ഗുരുദേവ ഗ്രന്ഥാലയത്തിന്റെ കോൽക്കളി. 12 ന് രാവിലെ കണ്ണങ്ങാട്ട് ഭഗവതി, പുല്ലൂർ കാളി തെയ്യങ്ങൾ. വൈകിട്ട് മണയങ്ങാട് മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്. രാത്രി പ്രദേശവാസികളുടെ കലാസന്ധ്യ, ഡോ. നീതു ഉണ്ണിയുടെ അവതരണത്തിൽ ഭുവനേശ്വരി കലാക്ഷേത്രം വിദ്യാർഥികളുടെ നൃത്താഞ്ജലി. തുടർന്ന് പത്മശ്രീ ഇ പി നാരായണ പ്പെരുവണ്ണാൻ, ക്യാപ്ടൻ
സുനിൽകുമാർ എന്നിവരെ ആദരിക്കും. 13 ന് പുലർച്ചെ തെയ്യങ്ങൾ, പകൽ ഒന്നിന് മേലേരി കൈയേൽക്കലും മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരലും രാത്രി ആറാടിക്കലോടെ കളിയാട്ട സമാപനം. വാർത്താ സമ്മേളനത്തിൽ കെ പി വിജയൻ, എം കെ ഉണ്ണികൃഷ്ണൻ, കെ പി ധനഞ്ജയൻ എന്നിവർ പങ്കെടുത്തു.
Comments
Post a Comment