Posts

Showing posts from June, 2025

ഇനി മുതൽ അഞ്ച് രൂപ കൊടുക്കണം; സർക്കാർ ആശുപത്രികളിൽ കുട്ടികൾക്കുള്ള സൗജന്യ ഒ പി ടിക്കറ്റ് നിർത്തലാക്കി

Image
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ കുട്ടികൾക്ക് സൗജന്യമായി ഒപി ടിക്കറ്റ് നൽകുന്നത് നിർത്തിവച്ചു. നവജാത ശിശുക്കൾ മുതൽ 18 വയസു വരെയുള്ളവർ അഞ്ച് രൂപ നൽകി വേണം ഒപി ടിക്കറ്റെടുക്കാൻ. ആരോഗ്യകിരണം പദ്ധതി മുടങ്ങിയതോടെയാണ്കുട്ടികൾക്കും ഒപി ടിക്കറ്റിന് കാശ് വാങ്ങി തുടങ്ങിയത്.  കേന്ദ്രസർക്കാരിന്റെ സഹായത്തോടെ സംസ്ഥാന സർക്കാർ APL, BPL വ്യത്യാസമില്ലാതെ കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകുന്ന പദ്ധതിയാണ് ആരോഗ്യ കിരണം. ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സർക്കാർ ആശുപത്രികളിൽ കുട്ടികൾക്ക് ഒപി ടിക്കറ്റ് സൗജന്യമാക്കിയിരുന്നത്. ആരോഗ്യ കിരണം പദ്ധതി മുടങ്ങിയതോടെയാണ് ഒപി ടിക്കറ്റിന് പണമടക്കേണ്ട സാഹചര്യമുണ്ടായത്. രണ്ട് വർഷത്തോളമായി പദ്ധതി മുടങ്ങിയിട്ട്. സർക്കാർ പണം നൽകാതെ വന്നതോടെ കുട്ടികൾക്കുള്ള വിവിധ സൗജന്യ പരിശോധനകളും മുടങ്ങി. സർക്കാർ ആശുപത്രികളുമായി കരാറിലേർപ്പെട്ടിരുന്ന ലാബുകളും മറ്റ് സ്ഥാപനങ്ങളും കരാർ അവസാനിപ്പിച്ചു. സൗജന്യ ചികിത്സ മുടങ്ങിയിട്ട് മാസങ്ങൾ ആയെങ്കിലും ആശുപത്രികളിൽ ഒപി ടിക്കറ്റിന് പണം ഈടാക്കിയിരുന്നില്ല. എന്നാൽ ആരോഗ്യ കിരണം പദ്ധതിയിലൂടെയുളള പണം പൂർണമായും നിലച്ചതോടെ അതും അവസാനിപ...

നാളെ എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ്

Image
സംസ്ഥാന സെക്രട്ടറിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി 23-ന് തിങ്കളാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എബിവിപി.

നാളെയും മറ്റന്നാളും കൊട്ടിയൂരിൽ ഗതാഗത നിയന്ത്രണം

Image
കൊട്ടിയൂർ : വൈശാഖ മഹോത്സവത്തിൻ്റെ തിരക്ക് കണക്കിലെടുത്ത് ശനി, ഞായർ ദിവസങ്ങളിൽ കൊട്ടിയൂരിൽ ഗതാഗത നിയന്ത്രണം. തീർഥാടകരുടെ വാഹനങ്ങളും റൂട്ടിൽ സർവീസ് നടത്തുന്ന ബസുകളും ഒഴികെയുള്ള മറ്റ് വാഹനങ്ങൾ പാൽചുരം ഒഴിവാക്കി നെടുംപൊയിൽ പേരിയ ചുരം വഴിയാണ് പോകേണ്ടതെന്ന് പൊലീസ് അറിയിച്ചു.

കനത്ത മഴയിൽ കിണർ ഇടിഞ്ഞ് താഴ്ന്നു

Image
മലപ്പട്ടം-മയ്യിൽ റോഡിൽ പന്നിയോട്ട് വയൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം പി വി മോഹനന്റെ വീടിനോട് ചേർന്നുള്ള കിണർ ഇടിഞ്ഞ് താഴ്ന്നു. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ കനത്ത മഴയെ തുടർന്നാണ് 17 കോൽ ആഴമുണ്ടായിരുന്ന കിണർ പൂർണമായി മണ്ണിന് അടിയിലായത്. കിണറിൽ സ്ഥാപിച്ചിരുന്ന മോട്ടോർ അടക്കമുള്ള ഉപകരണങ്ങളും നശിച്ചു.

കണ്ണൂരില്‍ കുറുക്കന്റെ ആക്രമണം; യുവതിയുടെ കൈ വിരല്‍ കടിച്ചെടുത്തു

Image
കണ്ണൂർ : തെരുവ് നായയ്ക്ക് പിന്നാലെ കണ്ണൂരില്‍ കുറുക്കന്റെ ആക്രമണം.  തോട്ടട കിഴുന്ന പാറയിലുള്ള രണ്ട് സ്ത്രീകളെയാണ് കുറുക്കന്‍ ആക്രമിച്ചത്.  ഇന്ന് ഉച്ചയോടെ വീടിന് സമീപത്ത് വച്ചാണ് ഇരുവരെയും കുറുക്കന്‍ കടിച്ചത്. സ്ത്രീകളില്‍ ഒരാളുടെ കൈ വിരല്‍ അറ്റുപോയി. ഇവരെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ കുറുക്കനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

കണ്ണൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

Image
കണ്ണൂർ : ജില്ലയിൽ റെഡ് അലർട്ടും കനത്ത മഴയും തുടരുന്നതിനാൽ സ്കൂൾ, അങ്കണവാടി, മദ്രസ, ട്യൂഷൻ സെൻ്റർ, സ്പെഷ്യൽ ക്ലാസ് എന്നിയ്ക്ക് ജില്ലാ കളക്ടർ 16-ന് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.

കളരിവാതുക്കൽ പെരുങ്കളിയാട്ടം ജൂൺ 8 ന്

Image
വളപട്ടണം : കളരിവാതുക്കൽ ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ടം (കലശം) ജൂൺ 8 ഞായറാഴ്‌ച നടക്കും. രാവിലെ 6.40 നും 7.40 നുമിടയിൽ കലശം നിറയ്ക്കും. വൈകുന്നേരം 3 മണിക്ക് ശ്രീ ഭാരത് കളരിസംഘത്തിൻ്റെ കളരിപ്പയറ്റുണ്ട്. നാലിന് തിരുമുടി ഉയരും. ആറുമണിയോടെ അഴിക്കും. തിരുമുടിയേറ്റിന് ഒരുക്കങ്ങൾ തുടങ്ങി. ഏഴ് കവുങ്ങുകളും 71 മുളകളുംകൊണ്ട് 15 മീറ്റർ ഉയരമുള്ള മുടി നാലുപുരയ്ക്കൽ ആശാരിമാരാണ് മൂന്നുദിനം കൊണ്ട് നിർമിക്കുന്നത്. ബാബു പെരുവണ്ണാനാണ് ഇത്തവണയും തിരുമുടിയണിയുന്നത്. ഇതോടെ ഉത്തര കേരളത്തിലെ കളിയാട്ടങ്ങളും അവസാനിക്കും.