കളരിവാതുക്കൽ പെരുങ്കളിയാട്ടം ജൂൺ 8 ന്

വളപട്ടണം : കളരിവാതുക്കൽ ഭഗവതി
ക്ഷേത്രത്തിലെ പെരുങ്കളിയാട്ടം (കലശം) ജൂൺ 8 ഞായറാഴ്‌ച നടക്കും. രാവിലെ 6.40 നും 7.40 നുമിടയിൽ കലശം നിറയ്ക്കും. വൈകുന്നേരം 3 മണിക്ക് ശ്രീ ഭാരത് കളരിസംഘത്തിൻ്റെ കളരിപ്പയറ്റുണ്ട്. നാലിന് തിരുമുടി ഉയരും. ആറുമണിയോടെ അഴിക്കും. തിരുമുടിയേറ്റിന് ഒരുക്കങ്ങൾ തുടങ്ങി.

ഏഴ് കവുങ്ങുകളും 71 മുളകളുംകൊണ്ട് 15 മീറ്റർ ഉയരമുള്ള മുടി നാലുപുരയ്ക്കൽ ആശാരിമാരാണ് മൂന്നുദിനം കൊണ്ട് നിർമിക്കുന്നത്. ബാബു പെരുവണ്ണാനാണ് ഇത്തവണയും തിരുമുടിയണിയുന്നത്. ഇതോടെ ഉത്തര കേരളത്തിലെ കളിയാട്ടങ്ങളും അവസാനിക്കും.

Comments

Popular posts from this blog

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ