കനത്ത മഴയിൽ കിണർ ഇടിഞ്ഞ് താഴ്ന്നു
മലപ്പട്ടം-മയ്യിൽ റോഡിൽ പന്നിയോട്ട് വയൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം പി വി മോഹനന്റെ വീടിനോട് ചേർന്നുള്ള കിണർ ഇടിഞ്ഞ് താഴ്ന്നു.
കഴിഞ്ഞ ദിവസം രാത്രിയുണ്ടായ കനത്ത മഴയെ തുടർന്നാണ് 17 കോൽ ആഴമുണ്ടായിരുന്ന കിണർ പൂർണമായി മണ്ണിന് അടിയിലായത്. കിണറിൽ സ്ഥാപിച്ചിരുന്ന മോട്ടോർ അടക്കമുള്ള ഉപകരണങ്ങളും നശിച്ചു.
Comments
Post a Comment