ബസ് ചാര്‍ജ് വര്‍ധനയ്ക്ക് സാധ്യത മിനിമം ചാര്‍ജ് 10 രൂപയാക്കിയേക്കും

കണ്ണൂർ : ഇന്ന് നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചെങ്കിലും ബസ് ചാർജ് വർധിപ്പിച്ചേക്കുമെന്ന് സൂചന. മിനിമം ചാർജ് 12 രൂപയായി ഉയർത്തുക, വിദ്യാർത്ഥികളുടെ കൺസെഷൻ മിനിമം ആറ് രൂപയാക്കുക തുടങ്ങിയവയായിരുന്നു ബസ് ഉടമകൾ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങൾ. ഉടമകൾ ഉന്നയിച്ച വിഷയങ്ങളിൽ പത്ത് ദിവസത്തിനകം പരിഹാരം കാണാമെന്ന ഗതാഗത മന്ത്രി ആന്റണി രാജു നൽകിയ ഉറപ്പിന്മേലാണ് സമരം മാറ്റിവെച്ചത്. ബസ്സുടമകൾ 12 രൂപ മിനിമം ചാർജ് എന്ന് വാദിക്കുന്നുണ്ടെങ്കിലും 10 രൂപയായി വർധിപ്പിച്ചേക്കുമെന്നാണ് സൂചന.

2018-ലാണ് ഇതിനുമുൻപ് ബസ് ചാർജ് ചാർജ് വർധിപ്പിച്ചത്. അന്ന് 62 രൂപയായിരുന്നു ഒരു ലിറ്റർ ഡീസലിന്റെ വില. ആ സമയത്താണ് മിനിമം ചാർജ് എട്ട് രൂപയാക്കി വർധിപ്പിച്ചത്. ഡീസൽ വില 95ന് മുകളിൽ എത്തിയ സാഹചര്യത്തിൽ മിനിമം ചാർജ് 12 രൂപയിലെത്തണമെന്നാണ് ബസ് ഉടമകളുടെ പ്രധാനപ്പെട്ട ആവശ്യം. വിദ്യാർത്ഥികളുടെ കൺസഷനും ആറ് രൂപയാക്കി വർധിപ്പിക്കണമെന്നും അവർ ഉന്നയിച്ചു. കോവിഡ് കാലം കഴിയുന്നത് വരെ വാഹനനികുതി പൂർണമായും ഒഴിവാക്കണമെന്നാണ് മറ്റോരാവശ്യം. ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടാണ് ബസ് ഉടമകൾ സമരം പ്രഖ്യാപിച്ചത്.

എന്നാൽ ഈ വിഷയത്തോട് അനുഭാവപൂർവമായ നിലപാടാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായി അതിനാൽ സമരം പിൻവലിക്കുന്നുവെന്നാണ് ബസ് ഉടമകൾ അറിയിച്ചത്. എന്നാൽ ഈ മാസം പതിനെട്ടിന് മുൻപ് തീരുമാനം വേണമെന്നാണ് ആവശ്യം.

Comments

Popular posts from this blog

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ