ബഹിരാകാശത്ത് ഒരുഗ്രൻ ത്രില്ലർ സിനിമ 2021 ൽ
അമേരിക്കൻ പ്രൈവറ്റ് സ്പേസ് കമ്പനി ഇലോൺ മസ്കിന്റെ സ്പേസ്-എക്‌സും അമേരിക്കൻ നടനായ ടോം ക്രൂയിസും നാസയുടെ സഹായത്തോടെ 2021 ൽ ഒരുഗ്രൻ ത്രില്ലർ സിനിമ ബഹിരാകാശത്ത്, അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനിൽ ഷൂട്ട് ചെയ്യാൻ ആലോചിക്കുകയായിരുന്നു. എന്നാൽ അതിനുമുമ്പേ ഈ ആശയം റഷ്യ നടപ്പാക്കിക്കഴിഞ്ഞു. അങ്ങനെ ഇത്തവണത്തെ "ബഹിരാകാശ മത്സരത്തിലും’ ജയം റഷ്യക്കുതന്നെ.
റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസിന്റെ തലവൻ ദിമിത്രി റൊഗോസ്‌കിനാണ് ബഹിരാകാശ സിനിമയുടെ പിന്നിലെ പ്രധാന വ്യക്തി. ബഹിരാകാശ രംഗത്ത് റഷ്യയുടെ (സോവിയറ്റ് യൂണിയന്റെ)മുന്നേറ്റം ഒരിക്കൽകൂടി സാക്ഷ്യപ്പെടുത്താനാണ് റോഗോസ്‌കിൻ ശ്രമിക്കുന്നത് .
ബഹിരാകാശനിലയത്തിലെ ഇവാനോവ് എന്ന കോസ്മോനോട്ട് ബഹിരാകാശ വാഹനത്തിന്റെ പുറത്ത് പ്രവർത്തിക്കുമ്പോൾ (space walk) ബോധരഹിതനായി ഒരു എമർജൻസി ഉണ്ടാവുകയും ഒരു ഹൃദയസർജൻ, ഡോക്ടർ ഴെന്യ പെെട്ടന്ന് ബഹിരാകാശത്തേക്ക് യാത്ര ചെയ്ത് അയാളെ രക്ഷപ്പെടുത്തുന്നതുമാണ് ‘വെല്ലുവിളി’ (Challenge) എന്ന സിനിമയുടെ കഥാ തന്തു. ടോം ക്രൂയിസ് പ്ലാൻ ചെയ്യുന്നത് ഒരു ബഹിരാകാശ-യുദ്ധ ത്രില്ലറല്ല, മനുഷ്യ സ്നേഹപരമായ ത്രില്ലറാണ്.
Comments
Post a Comment