സൗജന്യ റേഷൻ 2022 മാർച്ച് വരെ നീട്ടി
കോവിഡ് പശ്ചാത്തലത്തിൽ കേന്ദ്രത്തിന്റെ സൗജന്യ റേഷൻ പദ്ധതി 2022 മാർച്ച് വരെ നീട്ടി. 5 കിലോഗ്രാം അരി, ഗോതമ്പ് എന്നിവയും മറ്റു ധാന്യങ്ങളും പൊതുവിതരണ സമ്പ്രദായത്തിലൂടെ സൗജന്യമായി നൽകുന്ന പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജനയാണ് നീട്ടുന്നത്.
80 കോടി ആളുകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 2020 ഏപ്രിലിൽ ആരംഭിച്ച പദ്ധതി ഈ മാസം അവസാനിക്കാൻ ഇരിക്കെയാണ് 4 മാസം കൂടി നീട്ടാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചത്. 2.60 ലക്ഷം കോടി രൂപയാണ് ആകെ പദ്ധതിച്ചെലവായി കണക്കാക്കുന്നത്.
Comments
Post a Comment