വോട്ടർപട്ടികയിൽ പേര് ചേർക്കുവാനും തിരുത്തലുകൾ നടത്തുവാനും നവംബർ 30 വരെ അവസരം

2022 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ് പൂർത്തിയാകുന്ന എല്ലാ പൗരൻമാർക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനാള്ള പുതിയ അപേക്ഷകൾ സ്വീകരിക്കൽ, നിലവിലുള്ള സമ്മതിദായകർക്ക് പട്ടികയിലെ വിവരങ്ങൾ നിയമാനുസൃതമായി മാറ്റങ്ങൾ വരുത്തുന്നതിനും പോളിങ്‌ സ്റ്റേഷൻ മാറ്റുന്നതിനും ഇപ്പോൾ അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷിക്കാം.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പട്ടികയിൽ പേരില്ലാത്തവർ നിർബന്ധമായും ഇപ്പോൾ അവരുടെ പേരുകൾ ഉണ്ടോ എന്ന് പരിശോധിക്കുകയും ഇല്ലാത്ത പക്ഷം പുതിയതായി പേരുകൾ ചേർക്കുകയും ചെയ്യേണ്ടതാണ്.

വോട്ടേഴ്‌സ് ഐഡി കാർഡിന് അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ (വോട്ടർ രജിസ്ട്രേഷൻ):

1. തിരിച്ചറിയൽ രേഖ
(ജനന സർട്ടിഫിക്കറ്റ്, എസ്എസ്എൽസി ബുക്ക്, ഡ്രൈവിംഗ് ലൈസൻസ്, ആധാർ കാർഡ്, പാൻ കാർഡ് തുടങ്ങിയവ)

2. അഡ്രസ് തെളിയിക്കാനുള്ള രേഖ
(റേഷൻ കാർഡ്, താമസ സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്, ബാങ്ക്/കിസാൻ/പോസ്റ്റ് ഓഫീസ് പാസ്ബുക്ക്, ആദായനികുതി റിട്ടേൺ ഫയൽ/അസെസ്‌മെന്റ് ഓർഡർ, ഏറ്റവും പുതിയ വാടക കരാർ, ഏറ്റവും പുതിയ വെള്ളം/ ടെലിഫോൺ/ വൈദ്യുതി/ ഗ്യാസ് കണക്ഷൻ ബിൽ, നൽകിയിരിക്കുന്ന വിലാസത്തിൽ അപേക്ഷകന്റെ പേരിൽ ലഭിച്ച തപാൽ വകുപ്പിന്റെ കത്തുകൾ തുടങ്ങിയവ)

3. ജനനത്തീയതി തെളിയിക്കാനുള്ള രേഖ
(18 നും 21 നും ഇടയിൽ വയസ്സുള്ളവർക്ക് മാത്രം: ജനന സർട്ടിഫിക്കറ്റ്, സ്കൂൾ സർട്ടിഫിക്കറ്റ്, പാൻ കാർഡ്, ആധാർ കാർഡ്, പാസ്പോർട്ട് തുടങ്ങിയവ. 21 വയസ്സിനു മുകളിലുള്ളവർ ജനന തിയ്യതി സ്വയം സാക്ഷ്യപ്പെടുത്തിയാൽ മതി)

4. താമസിക്കുന്ന വീട്ടിലെ ഒരാളുടെ അല്ലെങ്കിൽ തൊട്ടടുത്ത വീട്ടിലെ ഒരാളുടെ വോട്ടർ ഐഡി കാർഡ് നമ്പർ, പേര് എന്നിവ

5. മൊബൈൽ നമ്പർ

കൂടുതൽ വിവരങ്ങൾ www.voterportal.eci.gov.in എന്ന വെബ്സൈറ്റിൽ നിന്നും ഗൂഗിൾ പ്ലേസ്റ്റോറിലുള്ള Voter Helpline ആപ്പിൽ നിന്നും അറിയാവുന്നതാണ്. വോട്ടർപട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും എല്ലാ അക്ഷയ കേന്ദ്രങ്ങളിലും.
 

Comments

Popular posts from this blog

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ