580 വര്‍ഷത്തിന് ശേഷം ഏറ്റവും ദൈര്‍ഘ്യമേറിയ അര്‍ധ ചന്ദ്രഗ്രഹണത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങി ലോകം.ഇന്ന് (വെള്ളിയാഴ്ച) നടക്കുന്ന ഈ ആകാശ പ്രതിഭാസം ആറ് മണിക്കൂര്‍ നീണ്ട് നില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്
ഫെബ്രുവരി 18,1440-ലാണ് ഇത്ര ദൈര്‍ഘ്യമേറിയ അര്‍ധ ചന്ദ്രഗ്രണം അവസാനമായി ഉണ്ടായത്. നൂറ്റാണ്ടുകള്‍ക്കിപ്പുറം ഇന്ന് ആറ് മണിക്കൂര്‍ ഉണ്ടാകുന്ന അര്‍ധ ചന്ദ്രഗ്രഹണം കാണാനുള്ള ആവേശത്തിലാണ് വാനനിരീക്ഷകര്‍. ഭൂമിയുടെ നിഴല്‍ സൂര്യപ്രകാശത്തെ തടയുമ്ബോഴാണ് ചന്ദ്രഗ്രഹണം നടക്കുക.ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.34ന് ഈ പ്രതിഭാസം കാണാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രന്റെ നിറം ചുവപ്പായിരിക്കും. അരുണാചല്‍ പ്രദേശ്, അസം എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് ഈ പ്രതിഭാസം കാണാന്‍ സാധിക്കുമെന്ന് എം.പി ബിര്‍ള പ്ലാനറ്റേറിയം ഡയറക്ടര്‍ ദേബിപ്രസാദ് ദ്വാരി അറിയിച്ചു. ഇനി ഈ പ്രതിഭാസം സംഭവിക്കുക 2489 ഒക്ടോബര്‍ 9നായിരിക്കും.
Comments
Post a Comment