പി. ജയരാജൻ ഖാദി ബോർഡ് വൈസ്‌ ചെയർമാനാവും ; പി. ശ്രീരാമകൃഷ്ണൻ നോർക്കയിലേക്ക്

സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ ഖാദിബോർഡ് വൈസ് ചെയർമാൻ സ്ഥാനത്തേക്ക്. മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ നോർക്ക വൈസ് ചെയർമാനാക്കാനും സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ശോഭനാ ജോർജിനെ ഔഷധി ചെയർപേഴ്‌സണാക്കും.

കെ.കെ. ലതികയെ വനിതാവികസന കോർപ്പറേഷൻ ചെയർപേഴ്‌സണാക്കും. നോർക്ക വൈസ് ചെയർമാൻ ആയിരുന്ന കെ. വരദരാജനെ കെ.എസ്.എഫ്.ഇ. ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിനും പുതിയ പ്രസിഡന്റ്‌ എത്തും. നിലവിലെ ബോർഡിന്റെ കാലാവധി നീട്ടേണ്ട എന്നാണ് സി.പി.എം. തീരുമാനം. ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാൻ സ്ഥാനം കേരള കോൺഗ്രസ് എമ്മിന് നേരത്തേ നൽകിയിരുന്നു.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ