കുടുംബശ്രീ കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍മാരുടെ വേതനം വര്‍ധിപ്പിക്കും മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റർ

കണ്ണൂർ : കുടുംബശ്രീയില്‍ ദേശീയ നഗര ഉപജീവന മിഷന്റെ പദ്ധതി നടത്തിപ്പിന് വേണ്ടി പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍മാരുടെ പ്രതിമാസ വേതനം വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായി തദ്ദേശ സ്വയംഭരണമന്ത്രി എം വി ഗോവിന്ദന്‍ അറിയിച്ചു.
നിലവില്‍ കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍മാരുടെ പ്രതിമാസ വേതനം 10,000 രൂപയാണ്. വേതന വ്യവസ്ഥ പുതുക്കുമ്പോള്‍ പുതുതായി നിയമിതരാവുന്ന കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍മാര്‍ക്ക് 12,000 രൂപയും രണ്ടുവര്‍ഷം പൂര്‍ത്തീകരിച്ചവര്‍ക്ക് 15,000 രൂപയും വേതന വര്‍ധനവ് വരുത്തുവാനാണ് തീരുമാനം കൈക്കൊണ്ടിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ