വിമാനത്താവളത്തില്‍ പാര്‍ക്കിങ് ഫീ പിരിക്കുന്നതിന് അദാനിയുടെ പുതിയ തന്ത്രങ്ങള്‍.
തിരുവനന്തപുരം വിമാനത്താവളത്തില്‍ പാര്‍ക്കിങ് ഫീ പിരിക്കുന്നതിന് അദാനിയുടെ പുതിയ തന്ത്രങ്ങള്‍.മുമ്ബ് വിമാനത്താവളത്തില്‍ പ്രവേശിക്കുന്ന വാഹനങ്ങള്‍ക്ക് 15 മിനിറ്റ് സൗജന്യ സമയവും പിന്നീട് 85 രൂപയും നല്‍കണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍, അദാനി വിമാനത്താവളം എറ്റെടുത്തതോടെ വിമാനത്താവളത്തിലെ പാര്‍ക്കിങ് ഫീയുടെ കരാര്‍ എം.എസ്.എഫ് എന്ന കമ്ബനിക്ക് കരാര്‍ നല്കി. യാത്രക്കാരെ കയറ്റുകയോ ഇറക്കുകയോ ചെയ്ത മിനിറ്റുകള്‍ മാത്രം സൗജന്യം. കൂടുതല്‍ സമയം എടുത്താല്‍ താക്കീത് നല്‍കും വൈകിയാല്‍ ലോക്ക് ചെയ്യും.
പിന്നീട് 500 രൂപ ഫൈന്‍ നല്‍കണം. അല്ലെങ്കില്‍ വാഹനം പാര്‍ക്കിങ് ബേക്കുള്ളില് പാര്‍ക്ക് ചെയ്യണം. ഇവിടെ പാര്‍ക്ക് ചെയ്യണമെങ്കില്‍ അദ്യ അരമണിക്കൂറിന് 30 രൂപയും അരമണിക്കൂര്‍ കഴിഞ്ഞ് രണ്ടു മണിക്കൂര്‍ വരെ 100 രൂപയും രണ്ടു മണിക്കൂര്‍ കഴിഞ്ഞാല്‍ നാലു മണിക്കൂര്‍ വരെ 140 രൂപയും പിന്നീടുള്ള മണിക്കൂറുകള്‍ക്ക് മെഷീനില്‍ കാണിക്കുന്ന തുകയും നല്‍കണം.
മുമ്ബ് വിമാനത്താവളത്തിനുള്ളിലേക്ക് പ്രവേശിക്കുന്ന കവാടത്തില്‍ പാര്‍ക്കിങ് സ്ലിപ് നല്കുന്ന ടോളുകള്‍ ഉണ്ടായിരുന്നു. പിന്നീടിത് പാര്‍ക്കിങ് ഏരിയകളിലേക്ക് പ്രവേശിച്ചാല്‍ മാത്രമേ സ്ലിപ്പുകള്‍ നല്‍കൂ എന്നാക്കി. ഇത് മുതലാക്കി പലരും വാഹനങ്ങള്‍ വിമാനത്തവാളത്തിലേക്ക് പ്രവേശിക്കുന്ന ഫ്ലൈ ഓവറില്‍ ഒതുക്കി നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കുകയാണ് പതിവ്. ഇത് മനസ്സിലാക്കി ഇവിടെ പ്രത്യേകം ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്.
Comments
Post a Comment