സര്‍വകാല റെക്കോര്‍ഡ് മറികടന്ന് തുലാവര്‍ഷം

കണ്ണൂർ : ചരിത്രം തിരുത്തി കേരളത്തില്‍ തുലാവര്‍ഷ മഴ പെയ്ത് ഇറങ്ങുന്നു.സര്‍വകാല റെക്കോര്‍ഡ് മറികടന്നാണ് തുലാവര്‍ഷം ആദ്യ 45 ദിവസം പിന്നിടുന്നത്. ഒക്ടോബര്‍ ഒന്ന് മുതല്‍ നവംബര്‍ 15 വരെ കേരളത്തില്‍ ലഭിച്ചത് 833.8 മില്ലിമീറ്റര്‍ മഴയാണ്. 2010 ല്‍ ലഭിച്ച 822.9 മില്ലിമീറ്റര്‍ മഴയുടെ റെക്കോര്‍ഡാണു മറികടന്നത്. 45 ദിവസം കൊണ്ടുതന്നെ ഇത്തവണ സര്‍വ്വകാല റെക്കോര്‍ഡ് മറികടന്നു.
ഒക്ടോബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ 92 ദിവസം നീണ്ടു നില്‍ക്കുന്ന തുലാവര്‍ഷത്തില്‍ ആദ്യ 45 ദിവസത്തിനുള്ളിലാണ് ഇത്തവണ ഇത്ര കൂടുതല്‍ മഴ ലഭിച്ചത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ 121 വര്‍ഷത്തെ കണക്കുകള്‍ പ്രകാരം തുലാവര്‍ഷ മഴ 800 മില്ലിമീറ്ററില്‍ കൂടുതല്‍ ലഭിച്ചത് ഇതിനു മുന്‍പ് 2010ലും 1977(809.1 മില്ലിമീറ്റര്‍)ലുമാണ്.
തുലാവര്‍ഷ സീസണില്‍ സംസ്ഥാനത്തിന് സാധാരണ ലഭിക്കാറുള്ളത് 492 മി.മി മഴയാണ്. മഴയുടെ കാര്യത്തില്‍ മറ്റു രണ്ട് റെക്കോര്‍ഡുകള്‍ ഈ വര്‍ഷം ഭേദിച്ചിരുന്നു. 2021 ജനുവരി, ഒക്ടോബര്‍ മാസങ്ങളില്‍ മഴ സര്‍വകാല റെക്കോര്‍ഡ് മറികടന്നിരുന്നു.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ