പതിനൊന്നുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം
കണ്ണൂർ : വെൺമണലിൽ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. പതിനൊന്ന് വയസ്സുകാരനെയാണ് ബൈക്കിലെത്തിയ ഒരാൾ തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ചത്. ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം.
മദ്രസ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിവരികയായിരുന്ന കുട്ടിയോട് ബൈക്കിലെത്തിയ ആൾ ബൈക്കിൽ കയറാൻ ആവശ്യപ്പെടുകയായിരുന്നു.
വിസമ്മതിച്ച കുട്ടിയെ ഭീഷണിപ്പെടുത്തി ബൈക്കിൽ കയറ്റി. അൽപ്പദൂരം പോയപ്പോൾ കുട്ടി ബൈക്കിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. വെൺമണലിൽനിന്ന് മുടക്കണ്ടി ഭാഗത്തേക്കുള്ള റോഡിലാണ് സംഭവം.
സമീപത്തെ കടയിലെ സി.സി.ടി.വി. ക്യാമറയിൽ കുട്ടിയുമായി കടന്നുപോവുന്ന ആളുടെ ചിത്രം പതിഞ്ഞിട്ടുണ്ട്. സംഭവം സംബന്ധിച്ച് കുട്ടിയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കുത്തുപറമ്പ് എസ്.ഐ. ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലത്തെത്തി. സി.സി.ടി.വി. അടക്കം പരിശോധിച്ചു. സംഭവം സംബന്ധിച്ച് കൂടുതൽ തെളിവുകൾ ശേഖരിക്കാൻ മറ്റു ഭാഗങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.
Comments
Post a Comment