നിരവധി ജനപ്രിയ സീരിയലുകളില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ശ്രീകല ശശിധരന്റെ വീട്ടില്‍ മോഷണം

കണ്ണൂർ : താരത്തിന്റെ കണ്ണൂരിലുള്ള വീട്ടില്‍ നിന്നുമാണ് പതിനഞ്ച് പവനോളം സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയത്. കണ്ണൂര്‍ ചെറുകുന്നിലെ വീട്ടില്‍ ശ്രീകലയുടെ പിതാവും, സഹോദരിയുമാണ് താമസിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇവിടെ മോഷണം നടന്നത്.

വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്താണ് മോഷണം നടന്നത്. വീടിന്റെ പിന്‍ഭാഗത്തെ വാതിലിന്റെ പൂട്ട് പൊളിച്ച്‌ അകത്ത് കയറിയ മോഷ്ടാവ് മുറിക്കുള്ളിലെ അലമാര കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. വൈകിട്ട് വീട്ടില്‍ തിരിച്ചെത്തിയ ശ്രീകലയുടെ പിതാവാണ് മുറിക്കുള്ളില്‍ സാധനങ്ങള്‍ വലിച്ചുവാരി ഇട്ടിരിക്കുന്നത് കണ്ടത്. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് ആഭരണങ്ങള്‍ നഷ്ടമായെന്ന് മനസിലായത്. ശ്രീകലയുടെ സഹോദരിയുടെ പതിനഞ്ചോളം പവന്‍ തൂക്കം വരുന്ന മാലയും, വളകളുമാണ് മോഷണം പോയത്. കണ്ണപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ