കൊവിഡ് കാല വിദ്യാഭ്യാസത്തിൽ ഏറ്റവും മുന്നിൽ കേരളം

കണ്ണൂർ : കൊവിഡ് കാല വിദ്യാഭ്യാസത്തിന് ഏറ്റവും മുന്നിൽ കേരളം. സംസ്ഥാനത്ത് 91% കുട്ടികളാണ് ഓൺലൈൻവിദ്യാഭ്യാസം ഉപയോഗപ്പെടുത്തിയത്. കൊവിഡ് വ്യാപനം മൂർദ്ധന്യാവസ്ഥയിലായി രിക്കുമ്പോഴും കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകികൊണ്ടുള്ള പ്രവർത്തനങ്ങൾക്കാണ് കേരള സർക്കാർ പ്രാധാന്യം കൊടുത്തുകൊണ്ട് മുന്നോട്ട് പോയിരുന്നത്. കൊവിഡ് കാലത്ത് ഗ്രാമീണ മേഖലയിലെ ഓൺലൈൻ വിദ്യാഭ്യാസ കണക്കിലാണ് കേരളം ഒന്നാമത് എത്തിയിരിക്കുന്നത്.
2021 ലെ ആനുവൽ സ്റ്റാറ്റസ് ഓഫ് റിപ്പോർട്ട് (ASER) പ്രകാരം കേരളത്തിൽ 91 % കുട്ടികളാണ് ഓൺലൈൻ വിദ്യാഭ്യാസം ഉപയോഗപ്പെടുത്തിയത്. മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനം കൈവരിച്ചിരിക്കുന്നത് (45.5%). കർണാടക -34.1%, തമിഴ്നാട് -27.4% ,ഉത്തർപ്രദേശ് -13.9%, വെസ്റ്റ് ബംഗാൾ -13.3% എന്നിങ്ങനെയാണ് കണക്കുകൾ.

അതേസമയം, കൊവിഡ് പ്രതിസന്ധി ഘട്ടത്തില്‍ കുട്ടികളെയെല്ലാം ചേര്‍ത്തുപിടിച്ചുകൊണ്ട് ഡിജിറ്റല്‍ ക്ലാസ്സുകള്‍ വഴി കുട്ടികളെ കര്‍മ്മനിരതരാക്കാനും പഠന വഴിയില്‍ നിലനിര്‍ത്താനുമുള്ള പദ്ധതികളാണ് കേരള സര്‍ക്കാര്‍ നടപ്പിലാക്കിയത്. ഇതിനായി പ്രധാനമായും ആശ്രയിച്ചത് വിക്ടേഴ്സ് ചാനലിനെയാണ്. കന്നട, തമിഴ് കുട്ടികളെ സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് ബന്ധിപ്പിച്ചത്. ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി ‘വൈറ്റ് ബോര്‍ഡ്’എന്നപേരില്‍ സാമൂഹിക മാധ്യമ ക്ലാസ്സുകള്‍ ആവിഷ്കരിച്ച് കുട്ടികളിലേക്കെത്തിച്ചു. വൊക്കേഷണല്‍ വിഷയങ്ങള്‍ ഇ- വിദ്യാലയം എന്നപേരിലും, ഹയര്‍സെക്കന്‍ഡറിയിലെ അപൂര്‍വ വിഷയങ്ങളെ പ്രത്യേകമായും കുട്ടികളിലേക്കെത്തിക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത്.
മുഴുവന്‍ കുട്ടികളേയും ഉള്‍ക്കൊള്ളുന്ന വിദ്യാഭ്യാസത്തിനാണ് കൊവിഡ് സാഹചര്യത്തിലും പ്രാധാന്യം നൽകിയിരുന്നത്. മൊബൈൽ ഫോണുകളില്ലാത്ത കുട്ടികൾക്ക് പഠനത്തിനായി ഫോൺ / ടിവി എന്നിവ നൽകിയും ഇന്റർനെറ്റ് സൗകര്യങ്ങൾ ഏർപ്പെടുത്തിയും കുട്ടികൾക്ക് യാതൊരുവിധത്തിലുള്ള തടസങ്ങളും വരാത്ത രീതിയിലാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗം മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചിരുന്നത് എന്നതും പ്രശംസനീയമാണ്.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ