കണ്ണൂരില്‍ നിന്നടക്കം മാഹിയിലെത്തി ഇന്ധനമടിക്കാന്‍ വാഹനങ്ങളുടെ വൻ തിരക്ക്

മാഹി : കേന്ദ്ര സര്‍ക്കാരിന് പിന്നാലെ പുതുച്ചേരി സര്‍ക്കാര്‍ വാറ്റ് നികുതി ഗണ്യമായി കുറച്ചതോടെ മാഹിയിലെത്തി ഇന്ധനമടിക്കാന്‍ വാഹനങ്ങളുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

പെട്രോള്‍ വാറ്റ് നികുതി 21.90 ശതമാനത്തില്‍ നിന്ന് 13.32 ആയും ഡീസല്‍ 16.15 ശതമാനത്തില്‍ നിന്ന് 6.91 ആയുമാണ് പുതുച്ചേരി കുറച്ചത്. ഇതോടെ പെട്രോള്‍ വിലയില്‍ കണ്ണൂരുമായി താരതമ്യപ്പെടുത്തുമ്പോൾ മാഹിയ്ക്ക് 11.91 രൂപയുടേയും ഡീസലിന് 10.74 രൂപയുടേയും കുറവുണ്ട്.

അതേസമയം, മാഹി മദ്യം പോലെ പെട്രോളും ഡീസലും അതിര്‍ത്തി കടത്തുന്നതും സജീവമായിട്ടുണ്ട്. വലിയ കന്നാസുകളില്‍ വാങ്ങി ഓട്ടോകളിലും ചെറിയ വാഹനങ്ങളിലുമായാണ് കടത്ത്. മയ്യഴി കടലോരം വഴി ബോട്ടുകളിലും തീരദേശങ്ങളിലേക്ക് കടത്ത് തുടങ്ങിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.
 

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ