നോട്ട് നിരോധനത്തിന് അഞ്ചാണ്ട്
രാജ്യവ്യാപകമായി ദുരിതം വിതച്ച നോട്ട് നിരോധനത്തിന് അഞ്ചാണ്ട് പൂർത്തിയാകുന്നു. ജനങ്ങളെ വലച്ച ഈ നടപടി. നോട്ട്നിരോധനത്തിന്‍റെ പിന്നിൽ സുപ്രധാനമായും ഉയർത്തിക്കാട്ടിയിരുന്നത്, സമ്പദ് വസ്ഥയുടെ ക്യാഷ് ഇന്‍റന്‍സിറ്റി അതായത് കാശൊഴുക്ക് കുറയ്ക്കുക എന്നതായിരുന്നു. പല മേഖലകളെയും കൃത്യമായി നികുതി അടയ്‌ക്കേണ്ട വിഭാഗത്തിൽ കൊണ്ടുവരികയും അങ്ങനെ കള്ളപ്പണം തടയുക എന്നതായിരുന്നു ഉദ്ദേശം. ഈ ലക്ഷ്യം അമ്പേ പാളിയെന്നു കണക്കുകൾ വ്യക്തമാക്കുന്നു. ക്യാഷ് സർക്കുലേഷൻ 2016 നവംബറിൽ 17.97 ലക്ഷം കോടി ആയിരുന്നു. ഈ ഒക്ടോബർ മാസം ആയപ്പോൾ 29.45 ലക്ഷം കോടിയായി ഉയർന്നു.അസംഘടിത മേഖലയെ തകർത്തു കളയുന്ന നടപടിയായിരുന്നു നോട്ട് നിരോധനം. 52 ശതമാനം ഉണ്ടായിരുന്ന അസംഘടിത മേഖല 15 ശതമാനത്തിലേക്ക് വരെ കൂപ്പുകുത്തി. സമ്പദ് വ്യവസ്ഥയെ അടിമുടി തകർത്ത നടപടിയായിട്ടാണ് പിന്തിരിഞ്ഞു നോക്കുമ്പോൾ നോട്ട് നിരോധനത്തെ വിലയിരുത്താൻ കഴിയുക.
Comments
Post a Comment