കുന്നത്തൂർപാടി ഉത്സവം 24ന് തുടങ്ങും
കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനത്ത് തിരുവപ്പന ഉത്സവം 24ന് ആരംഭിക്കും. പാടിയിൽ പണിയുടെ ഭാഗമായ ദേവസ്ഥാനത്ത് താൽക്കാലിക മടപ്പുരയും സ്ഥാനിക പന്തലുകളും നിർമ്മിച്ചു. 24 ന് രാവിലെ താഴെ പൊടിക്കളത്ത് തന്ത്രി പോർക്കളത്തില്ലത്ത് ശങ്കരൻ നമ്പൂതിരിയുടെ വിവിധ കർമ്മങ്ങൾ നടക്കും. വൈകിട്ട് ഏഴിന് പാടിയിൽ പ്രവേശിക്കൽ. കലശപൂജയ്ക്കുശേഷം ഉത്സവ ചടങ്ങുകൾ തുടങ്ങും. രാത്രി പത്തര മുതൽ പുതിയ മുത്തപ്പൻ, പുറം കാലമുത്തപ്പൻ, നാടുവാഴാൻ ദൈവം, തിരുവപ്പന എന്നിവ കെട്ടിയാടും. ഉത്സവ ദിനങ്ങളിൽ വൈകിട്ട് അഞ്ചിന് ഊട്ടും വെള്ളാട്ടം രാത്രി ഒമ്പതരയ്ക്ക് തിരുവപ്പനയും. താഴെ പൊടിക്കളത്ത് അന്നദാനവും. ഒന്നിടവിട്ട ദിവസങ്ങളിൽ മൂലംപെറ്റ ഭഗവതിയുടെ കോലവും കെട്ടിയാടും. വനമധ്യത്തിലുള്ള ദേവസ്ഥാനത്ത് ദർശനം നടത്താൻ 24 മണിക്കൂറും അവസരമുണ്ട്. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചായിരിക്കും ചടങ്ങുകളെന്ന് പാരമ്പര്യ ട്രസ്റ്റി എസ് കെ കുഞ്ഞിരാമൻ നായനാർ അറിയിച്ചു
Comments
Post a Comment