സിപിഐ എം കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ പുതിയ ഓഫീസ് എകെജി മന്ദിരം 26 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

കാസർഗോഡ് : സി പി ഐ എം കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ പുതിയ ഓഫീസ് എകെജി മന്ദിരം 26 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വിദ്യാനഗർ ചാല റോഡിൽ 42 സെൻറ് സ്ഥലത്താണ് 32,000 ചതുരശ്രഅടി വിസ്തൃതിയിൽ ആധുനിക സൗകര്യങ്ങളോടെയുള്ള ഓഫീസ്. പകൽ മൂന്നിന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അധ്യക്ഷനാകും. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ വിജയരാഘവൻ, പി കരുണാകരൻ, പി കെ ശ്രീമതി, ഇ പി ജയരാജൻ, കെ കെ ശൈലജ, മന്ത്രി എം വി ഗോവിന്ദൻ എന്നിവർ പങ്കെടുക്കും. വിദ്യാനഗർ ബിസി റോഡിൽ മൂന്നു ദശകത്തോളം ആയി പ്രവർത്തിക്കുന്ന ഓഫീസിന്റെ നിലവിലുള്ള 23 സെൻറ് സ്ഥലം വിറ്റും പാർട്ടി ബ്രാഞ്ചുകൾ മുഖേനയും ആണ് പണ്ട് സമാഹരിച്ചത്മുൻഭാഗം ദേശീയപാതാ വികസനത്തിനായി വിട്ടുകൊടുക്കുന്ന സാഹചര്യത്തിലാണ് പുതിയ ഓഫീസ് കെട്ടിടം വേണ്ടി വന്നത്.നിലവിലുള്ള 23 സെന്റ സ്ഥലം വിറ്റും പാർട്ടി ബ്രാഞ്ചുകൾ മുഖേനയുമാണ് ഫണ്ട് സമാഹരിച്ചത്.

Comments

Popular posts from this blog

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ