മോഹൻലാൽ വീണ്ടും അമ്മയുടെ പ്രസിഡന്റായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

കണ്ണൂർ : താരസംഘടനയായ അമ്മയുടെ പ്രസിഡന്‍റായി നടൻ മോഹൻലാൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 2021-24 വർഷത്തെ ഭരണസമിതിയിലേക്ക്‌ 19-ന്‌ നടക്കുന്ന തെരഞ്ഞെടുപ്പിന്‍റെ നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള സമയം വ്യാഴാഴ്ച അവസാനിച്ചപ്പോഴാണ്‌ എതിർ സ്ഥാനാർത്ഥിയില്ലാതെ മോഹൻലാൽ തെരഞ്ഞെടുക്കപ്പെട്ടത്‌.
തുടർച്ചയായി രണ്ടാംവട്ടമാണ്‌ മോഹൻലാൽ പ്രസിഡന്‍റാകുന്നത്‌. ജനറൽ സെക്രട്ടറി, ജോയിന്‍റ് സെക്രട്ടറി, ട്രഷറർ സ്ഥാനങ്ങളിലേക്കും എതിരില്ല. ജനറൽ സെക്രട്ടറിയായി ഇടവേള ബാബു, ജോയിന്‍റ് സെക്രട്ടറിയായി ജയസൂര്യ, ട്രഷററായി സിദ്ദിഖ്‌ എന്നിവരാണ്‌ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്‌.
കൂടുതൽപ്പേർ മത്സരിക്കുന്നതിനാൽ വൈസ്‌പ്രസിഡന്‍റ് സ്ഥാനത്തേക്കും 11 അംഗ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയിലേക്കും തെരഞ്ഞെടുപ്പ്‌ നടക്കും. ആശാ ശരത്തും ശ്വേതാ മേനോനുമാണ് വൈസ്പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ഈ മാസം 19നാണ് ഭാരവാഹി തെരഞ്ഞെടുപ്പ്‌ നടക്കുക.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ