സപ്ലൈക്കോ ഓൺലൈൻ വില്പനയുടെയും ഹോം ഡെലിവറിയുടെയും സംസ്ഥാന തല ഉത്ഘാടനം ഇന്ന്
തൃശൂർ : സംസ്ഥാന സർക്കാർ സപ്ലൈകോയിൽ നടത്തിവരുന്ന നവീകരണത്തിൻ്റെ ഭാഗമായി 500ൽ അധികം സപ്ലൈകോ
സൂപ്പർ മാർക്കറ്റുകളിലൂടെ ഓൺലൈൻ വില്പനയും ഹോം ഡെലിവറിയും ആരംഭിക്കുന്നു. ഓൺലൈൻ വില്പനയുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് ( ഡിസം. 11 )ഉച്ചക്ക് 12ന് തൃശൂർ കളക്റ്ററേറ്റ് പരിസരത്തെ പ്ലാനിങ്ങ് ഹാളിൽ റവന്യൂ വകുപ്പു മന്ത്രി കെ.രാജൻ നിർവ്വഹിക്കും. ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി അഡ്വ.ജി. ആർ. അനിൽ അധ്യക്ഷത വഹിക്കും.പി.ബാലചന്ദ്രൻ എം.എൽ.എ, ടി.എൻ.പ്രതാപൻ എം.പി, എന്നിവർ മുഖ്യാതിഥികളായിരിക്കും. മേയർ എം.കെ.വർഗീസ് ആദ്യ ഓർഡർ സ്വീകരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഡേവീസ് മാസ്റ്റർ, ജില്ലാ കളക്റ്റർ ഹരിത. വി.കുമാർ, ഡിവിഷൻ കൗൺസിലർ സുനിത വിനു, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ആശംസ നേരും. സി.എം.ഡി. അലി അസ്ഗർ പാഷ സ്വാഗതവും ജനറൽ മാനേജർ ടി.പി.സലിം കുമാർ നന്ദിയും പറയും.
തൃശൂരിലെ മൂന്ന് സപ്ലൈകോ വില്പനശാലകളിലാണ് പരീക്ഷണടിസ്ഥാനത്തിൽ സപ്ലൈകോ ഹോം ഡെലിവറിയുടെ ആദ്യഘട്ടം ആരംഭിക്കുക. രണ്ടാം ഘട്ടം എല്ലാ കോർപ്പറേഷനുകളിലേയും സൂപ്പർ മാർക്കറ്റുകളിൽ 2022 ജനുവരി ഒന്നിന് ആരംഭിക്കും. മൂന്നാം ഘട്ടം ഫെബ്രു ഒന്നിന് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലേയും സൂപ്പർ മാർക്കറ്റുകളിൽ നടപ്പാക്കും. നാലാം ഘട്ടം മാർച്ച് 31ന് എല്ലാ സൂപ്പർ മാർക്കറ്റുകളിലും പ്രാവർത്തികമാക്കും
ഓൺലൈൻ വിപണനം പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി നിരവധി ആനുകൂല്യങ്ങൾ സപ്ലൈകോ നൽകും
ഓൺലൈൻ വില്പനയുടെ ആരംഭം മുതൽ ഈ സാമ്പത്തിക വർഷാവസാനം വരെ ഓൺലൈൻ ഓർഡർ വഴി ഉല്പന്നങ്ങൾ വാങ്ങുന്ന ഉപഭോക്താവിന് ബില്ലിൽ അഞ്ചു ശതമാനം ഇളവ് നൽകും.1000 രൂപയ്ക്ക് മുകളിലുള്ള ബില്ലിന് അഞ്ചു ശതമാനം കിഴിവിനൊപ്പം ഒരു കിലോ ചക്കി ഫ്രഷ്ഹോൾ വീറ്റ്ആട്ടയായിരിക്കും നൽകുക. 2000 രൂപയ്ക്കു മുകളിലുള്ള ബില്ലിന് അഞ്ചു ശതമാനം കിഴിവിനൊപ്പം 250 ഗ്രാം ജാർ ശബരി ഗോൾഡ് തേയില നൽകും. 5000 രൂപയ്ക്ക് മുകളിലെ ബില്ലിന് അഞ്ച് ശതമാനം കിഴിവിനൊപ്പം ശബരി വെളിച്ചെണ്ണയുടെ ഒരു ലിറ്റർ പൗച്ച് ലഭ്യമാകും. സൂപ്പർ മാർക്കറ്റുകളുടെ 10 കിലോമീറ്റർ ചുറ്റളവിൽ ഹോം ഡെലിവറി നടത്താനാണ് ഉദ്ദേശിക്കുന്നത്.
നാലു കിലോമീറ്റർ പരിധിയിൽ അഞ്ചു കിലോ തൂക്കം വരുന്ന ഓർഡർ വിതരണം ചെയ്യുന്നതിന് 35 രൂപയും ജി എസ് ടി യുമാണ് ഈടാക്കുക. അധികം ദൂരത്തിനും ഭാരത്തിനും അനുസരിച്ച് വിതരണ നിരക്ക് വർധിക്കും.
ദൂരം ,കിലോഗ്രാം, ജി എസ് ടി ഉൾപ്പെടാതെയുള്ള നിരക്ക് എന്നിവ യഥാക്രമം: നാലു കിലോമീറ്റർ - അഞ്ച് കിലോ 35 രൂപ,അഞ്ചു കിലോഗ്രാമിനു മുകളിൽ പത്തു കിലോഗ്രാം വരെ 44 രൂപ, പത്തിനു മുകളിൽ 15 കിലോഗ്രാം വരെ 53 രൂപ , 15നു മുകളിൽ 20 കിലോഗ്രാം വരെ 61 രൂപ, 20 കിലോയ്ക്കു മുകളിൽ 70 രൂപ.
നാലിനു മേലെഅഞ്ചു കിലോമീറ്റർ വരെ - അഞ്ചു കിലോ വരെ 45 രൂപ, അഞ്ചു കിലോയ്ക്കു മുകളിൽ 10 വരെ 54 രൂപ, പത്തു കിലോയ്ക്കു മുകളിൽ 15 വരെ 63 രൂപ, 15 കിലോ മുകളിൽ 20 വരെ 71 രൂപ, 20 കിലോഗ്രാമിനു മുകളിൽ 80 രൂപ.
അഞ്ചിനു മേലെ ആറു കിലോമീറ്റർ വരെ - അഞ്ചു കിലോ വരെ 55 രൂപ, 5 കിലോയ്ക്കു മുകളിൽ 10 വരെ 64 രൂപ,പത്തിനു മുകളിൽ 15 കിലോ വരെ 73 രൂപ, 15 നു മുകളിൽ 20 കിലോ വരെ 81 രൂപ, 20 കിലോഗ്രാമിനു മുകളിൽ 90 രൂപ.
ആറു കിലോമീറ്ററിനു മേലെഏഴുവരെ - അഞ്ചു കിലോ വരെ 65 രൂപ, അഞ്ചിനു മുകളിൽ പത്തു കിലോ വരെ 74 രൂപ, പത്തിനുമുകളിൽ 15 കിലോ വരെ 83 രൂപ, 15 നു മുകളിൽ 20 കിലോ വരെ 91രൂപ ,20 കിലോഗ്രാമിനു മുകളിൽ 100 രൂപ.
ഏഴിനു മേലെ എട്ട് കിലോമീറ്റർ വരെ - അഞ്ചു കിലോ വരെ 75 രൂപ, അഞ്ചു കിലോയ്ക്കു മുകളിൽ 10 കിലോ വരെ 84 രൂപ, 10 കിലോയ്ക്കു മുകളിൽ 15 കിലോ വരെ 93 രൂപ, 15 കിലോയ്ക്കു മുകളിൽ20 കിലോ വരെ 101 രൂപ, 20 കിലോഗ്രാമിനു മുകളിൽ 110 രൂപ.
എട്ടിനു മേലെ ഒൻപതു കിലോമീറ്റർ വരെ - അഞ്ചു കിലോ വരെ 85 രൂപ, അഞ്ചു കിലോയ്ക്കു മുകളിൽ 10 കിലോ വരെ 94 രൂപ, 10 കിലോയ്ക്കു മുകളിൽ15 കിലോ വരെ 10 3 രൂപ, 15 കിലോ യ്ക്കമുകളിൽ 20 കിലോ വരെ 111രൂപ, 20 കിലോഗ്രാമിനുമുകളിൽ 120 രൂപ.
ഒൻപതു കിലോമീറ്ററിനു മേലെ 10 കിലോമീറ്റർ വരെ - അഞ്ചു കിലോഗ്രാം വരെ 95 രൂപ, അഞ്ചിനു മുകളിൽ 10 വരെ കിലോഗ്രാമിന് 104 രൂപ, 10 നു മുകളിൽ 15 വരെ കിലോഗ്രാമിന് 113 രൂപ, 15 നു മുകളിൽ20 കിലോഗ്രാം വരെ 121 രൂപ, 20 കിലോഗ്രാമിനു മുകളിൽ 130 രൂപ.
സപ്ലൈകോ ഉല്പന്നങ്ങൾ ലഭിക്കാൻ സപ്ലൈ കേരള എന്ന മൊബൈൽ ആപ്പ് വഴി ഓർഡർ ചെയ്യാം. ഈ ആപ്പ് ഇന്നു മുതൽ പ്ലേ സ്റ്റോറിൽ ലഭ്യമാകും. ആദ്യ മൂന്നു ഘട്ടങ്ങളിലും സബ്സിഡി ഉല്പന്നങ്ങൾ ഒഴികെയുള്ള എല്ലാ നിത്യോപയോഗ സാധനങ്ങളും ഓർഡർ സ്വീകരിച്ച് 24 മണിക്കൂറിനകം എത്തിക്കും.സർക്കാർ സ്ഥാപനങ്ങളായ മിൽമ, ഹോർട്ടികോർപ്പ് , കെ പ്കോ, മത്സ്യഫെഡ് എന്നിവയുടെ ഉല്പന്നങ്ങളും സപ്ലൈകോ ഓൺലൈൻ വഴി വിതരണം നടത്താനും പദ്ധതിയുണ്ട്.
Comments
Post a Comment