മികച്ച ഷോപ്പിംഗ് അനുഭവം സമ്മാനിക്കാൻ തിരുവനന്തപുരം ലുലു മാൾ ഉദ്ഘാടനം ഇന്ന്
തിരുവനന്തപുരം : 2000 കോടിയോളം രൂപയുടെ നിക്ഷേപവുമായി ആരംഭിക്കുന്ന തിരുവനന്തപുരം ലുലു മാൾ ഇന്ന്
ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുകയാണ്. സംസ്ഥാനത്തിൻ്റെ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിന് മുതൽക്കൂട്ടാവുന്ന സംരംഭമാകും ഈ മാൾ. ലുലു ഗ്രൂപ്പിൻ്റെ പുതിയ സംരംഭത്തിലൂടെ 10,000 പേർക്കെങ്കിലും തൊഴിൽ ലഭിക്കും. സംസ്ഥാന സർക്കാരിന് കീഴിലുള്ള കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിൻ്റെ ഉൽപ്പന്നങ്ങളും ലുലു മാളിൽ ലഭ്യമാകും. ലുലു ഗ്രൂപ്പ് അധികൃതരുമായി ഖാദി ബോർഡ് ആസ്ഥാനത്ത് നടന്ന ചർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയിലെത്തിയത്.
സംസ്ഥാന സർക്കാരിന് നികുതിയിനത്തിൽ വലിയ വരുമാനം ലഭിക്കുന്നതിനൊപ്പം കേരളത്തിലേക്ക് മറ്റ് വ്യവസായങ്ങൾ ആകർഷിക്കപ്പെടുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിന്റെ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തെ കൂടുതൽ ആകർഷകമാക്കുന്ന ഒരു ഉദാഹരണം കൂടിയാണ് 20 ലക്ഷം സ്ക്വയർ ഫീറ്റിൽ പണികഴിപ്പിച്ചിരിക്കുന്ന ഈ മാൾ.
Comments
Post a Comment