ലൈംഗിക തൊഴിലാളികൾക്ക് മുൻഗണന റേഷൻ കാർഡ് നൽകാനൊരുങ്ങി കേരളം

തിരുവനന്തപുരം : ലൈംഗിക തൊഴിലാളികൾക്ക് മുൻഗണന റേഷൻ കാർഡ് നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച് സുപ്രിംകോടതിയെ നിലപാടറിയിച്ചു.കൊവിഡ് ലൈംഗിക തൊഴിലാളികളുടെ ജീവിതം ദുസഹമാക്കിയെന്ന് കേരളം സുപ്രിംകോടതിയിൽ പറഞ്ഞു. ഈ സാഹചര്യത്തിലാണ് പുതിയ നടപടിയുമായി സംസ്ഥാന സർക്കാർ നിങ്ങുന്നത്.
സംസ്ഥാനത്തെ എല്ലാ റേഷൻ കടകളിൽ നിന്നും ലൈംഗിക തൊഴിലാളികൾക്ക് റേഷൻ വാങ്ങാം. സംസ്ഥാനം മുൻഗണന റേഷൻ ഉപഭോക്താക്കളുടെ പട്ടികയിൽ ലൈംഗിക തൊഴിലാളികളെ ഉൾപ്പെടുത്താൻ തിരുമാനിച്ചതായി കേരളം അറിയിച്ചു.നാഗേശ്വര റാവു, ബിആർ ഗവായി, ബിവി നഗർത്തന എന്നിവർ അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. 2011 ൽ തന്നെ ലൈംഗിക തൊഴിലാളികൾക്ക് റേഷൻ കാർഡ് നൽകാൻ സുപ്രിംകോടതി ഉത്തരവിട്ടിരുന്നു

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ