വ​സ്ത്ര​ധാ​ര​ണം വ്യ​ക്തി​ക​ളു​ടെ സ്വാ​ത​ന്ത്ര്യം മ​ന്ത്രി ശി​വ​ൻകു​ട്ടി

ചെ​റു​പു​ഴ : ഏ​ത് വേ​ഷം ധ​രി​ക്ക​ണ​മെ​ന്ന​ത് അ​വ​ര​വ​രു​ടെ തീ​രു​മാ​ന​മാ​ണെ​ന്നും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും അ​ധ്യാ​പ​ക​ര്‍​ക്കും പ്ര​ത്യേ​ക വ​സ്ത്രം അ​ടി​ച്ചേ​ല്‍​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്നും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി. കി​ഫ്ബി ഫ​ണ്ടി​ല്‍ നി​ര്‍​മിക്കു​ന്ന കോ​ഴി​ച്ചാ​ല്‍ ഗ​വ.ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ലിം​ഗ തു​ല്യ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​രോ​ഗ​മ​ന ചി​ന്ത​ക​ളെ സ്വാ​ഗ​തം ചെ​യ്യു​ന്നു. കാ​ലാ​നു​സൃ​ത​മാ​യ മാ​റ്റം വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ അ​നി​വാ​ര്യ​മാ​ണ്. ഈ ​മാ​റ്റ​ത്തെ ഉ​ള്‍​ക്കൊ​ണ്ടാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

വ​ര്‍​ത്ത​മാ​ന കാ​ല​ഘ​ട്ട​ത്തി​ന​നു​സ​രി​ച്ച തീ​രു​മാ​ന​ങ്ങ​ള്‍ യൂ​ണി​ഫോം പ​രി​ഷ്‌​ക​ര​ണ​ത്തി​ലും സ്വീ​ക​രി​ക്ക​ണം. അ​ധ്യാ​പ​ക​ര്‍​ക്ക് പ്ര​ത്യേ​ക വ​സ്ത്രം നി​ഷ്‌​ക​ര്‍​ഷി​ക്കു​ന്ന ചി​ല സ്‌​കൂ​ള്‍ മാ​നേ​ജ്‌​മെ​ന്‍റ് തീ​രു​മാ​ന​ങ്ങ​ളെ അം​ഗീ​ക​രി​ക്കാ​നാ​വി ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് കി​ഫ്ബി ഫ​ണ്ടി​ല്‍ നി​ന്നും അ​നു​വ​ദി​ച്ച ഒ​രു കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്ന​ത്.

ടി .​ഐ. മ​ധു​സൂ​ദ​ന​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ഫ്. അ​ല​ക്‌​സാ​ണ്ട​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എം.​കെ. രാ​ഘ​വ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എ.​സി. പൗ​ലോ​സ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റെ​ജി പു​ളി​ക്ക​ല്‍, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ എം. ​ബാ​ല​കൃ​ഷ്ണ​ന്‍, ഷാ​ന്‍റി ക​ലാ​ധ​ര​ന്‍, പൊ​തു​വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ സി. ​മ​നോ​ജ്കു​മാ​ര്‍,
ത​ളി​പ്പ​റ​മ്പ് ഡി​ഇ​ഒ കെ. ​ജ​യ​പ്ര​കാ​ശ്, പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം ജി​ല്ലാ കോ-​ഓ​ഡി​നേ​റ്റ​ര്‍ പി.​വി. പ്ര​ദീ​പ​ന്‍, പ​യ്യ​ന്നൂ​ര്‍ ഉ​പ​ജി​ല്ല എ​ഇ​ഒ കെ.​കെ. വി​നോ​ദ് കു​മാ​ര്‍ , ബി​ആ​ര്‍​സി​ബി​പി​ഒ കെ.​സി. പ്ര​കാ​ശ​ന്‍, സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ റെ​ജി വ​ര്‍​ക്കി, മു​ഖ്യാ​ധ്യാ​പ​ക​ൻ കെ.​എ​സ്. മ​ധു, പി​ടി​എ പ്ര​സി​ഡ​ന്‍റ് വ​ര്‍​ഗീ​സ് ക​ണി​യാം​പ​റ​മ്പി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ