ഹാന്റക്സിന്റെ പുതിയ ബ്രാന്റ് ഷർട്ട്, 'കമാൻഡോ' ശ്രീ.മോഹൻലാൽ ലോഞ്ച് ചെയ്തു.
60 വര്‍ഷത്തിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഹാന്റക്സിന്റെ ഏറ്റവും പുതിയ ബ്രാന്റ് ആണ് കമാൻഡോ.
ജപ്പാന്‍, തായ്‌വാൻ എന്നിവിടങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്ത യന്ത്രങ്ങളില്‍ തിരുവനന്തപുരത്തെ ഹാന്റെക്സ് ഗാര്‍മെന്റ് യൂണിറ്റിലാണ് കമാന്‍ഡോ കൈത്തറി ഷര്‍ട്ടുകള്‍ രൂപപ്പെടുത്തുന്നത്.
പൂര്‍ണ്ണമായും കൈകൊണ്ട് നെയ്തെടുക്കുന്ന തുണി ഉപയോഗിച്ച്, ഹാന്റക്സിന്റെ വിദഗ്ധ പരിശീലനം ലഭിച്ച തൊഴിലാളികളാണ് ഷർട്ടുകൾ ഉൽപാദിപ്പിക്കുന്നത്.
പുതു തലമുറ ഉൾപ്പെടെ എല്ലാത്തരം ഉപഭോക്താക്കളെയും ഉദ്ദേശിച്ചുകൊണ്ടാണ് കമാൻഡോ ഷർട്ടുകൾ നിര്‍മ്മിച്ചിട്ടുള്ളത്. അധികം വൈകാതെ പ്രമുഖ ഇ-കോമേഴ്സ് പ്ളാറ്റ്ഫോം ആയ ആമസോൺ വഴിയും ഷർട്ടുകൾ ഓർഡർ ചെയ്യാനുള്ള അവസരമൊരുക്കും.
കൈത്തറിയും, ഹാന്റക്സുമായും വര്‍ഷങ്ങളായുള്ള ബന്ധമാണ്
ശ്രീ. മോഹൻലാലിനുള്ളത്. കൈത്തറി മേഖലക്ക് അദ്ദേഹത്തിന്റെ പിന്തുണ ആവോളം ലഭിക്കുന്നുണ്ട്.
Comments
Post a Comment