ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇന്നുമുതല്‍ ഒരേ യൂണിഫോം

കോഴിക്കോട് : ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇന്നുമുതല്‍ ഒരേ വേഷം ഒരേ യൂണിഫോം .ഉച്ചക്ക് 12ന് മന്ത്രി ആര്‍ ബിന്ദു ഓണ്‍ലൈനായി ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പദ്ധതി ഉദ്ഘാടനം ചെയ്തു. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പിലാക്കുന്ന സംസ്ഥാനത്തെ ആദ്യ ഹയര്‍ സെക്കന്‍ഡറി സ്കൂളാണിത്.

പുതിയ യൂണിഫോമായ പാന്റും ഷര്‍ട്ടും അണിഞ്ഞാണ് ചൊവ്വാഴ്ച വിദ്യാര്‍ഥികള്‍ സ്കൂളിലെത്തിയത്. യൂണിഫോം ഏകീകരണത്തില്‍ വിദ്യാര്‍ഥികള്‍ സ്കൂള്‍ പിടിഎയുടെയും അധ്യാപകരുടെയും തീരുമാനത്തെ പൂര്‍ണമായി സ്വാഗതംചെയ്തിട്ടുണ്ട്. ഏറെ സൗകര്യപ്രദമാണ് പുതിയ യൂണിഫോമെന്ന് കുട്ടികള്‍ പറയുന്നു.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ