കെ.എസ്.ആര്‍.ടി.സി ബസ് എത്തുന്നതിന് 10 മിനിറ്റ് മുമ്പുവരെ ടിക്കറ്റ് ബുക്ക് ചെയ്യാം

കോഴിക്കോട് : ദീർഘദൂര ബസുകള്‍ പുറപ്പെട്ടതിന് ശേഷവും ടിക്കറ്റ് റിസര്‍വ് ചെയ്യാനുള്ള സൗകര്യവുമായി കെ.എസ്.ആര്‍.ടി സി. ബസ് ഓരോ സ്റ്റേഷനിലും എത്തുന്നതിന് പത്തുമിനിറ്റ് മുമ്പുവരെ ഈ സേവനം ലഭ്യമാണ്. നിലവില്‍ ബസ് യാത്ര ആരംഭിക്കുന്നതിന് ഒന്നര മണിക്കൂര്‍ മുമ്പേ മാത്രമേ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനം ലഭ്യമാകൂ. പുതിയ സംവിധാനത്തിന്റെ ഭാഗമായി ബസുകളില്‍ ജി.പി.എസ്. ട്രാക്കിങ് ഒരുക്കും. ആന്‍ഡ്രോയിഡ് സംവിധാനത്തിലെ ഇലക്ട്രോണിക് ടിക്കറ്റ് മെഷീന്‍ (ഇ.വി.എം.) വഴിയാകും ഈ സേവനം യാത്രകാര്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുക. മൂന്ന് മാസത്തിനകം പദ്ധതി നടപ്പാക്കാനാണ് ശ്രമം.

യാത്രക്കാര്‍ക്ക് ലിങ്ക് ടിക്കറ്റും

ദീര്‍ഘദൂരയാത്രകള്‍ക്ക് ഒറ്റ ബസില്‍ റിസര്‍വേഷന്‍ ലഭ്യമായില്ലെങ്കില്‍ രണ്ട് കണക്ഷന്‍ ബസുകളിലായി യാത്രചെയ്യാന്‍ സാധിക്കുന്നതാണ് ലിങ്ക് ടിക്കറ്റ് സംവിധാനം. തൃശ്ശൂര്‍, എറണാകുളം ബസ്സ്റ്റേഷനുകളാകും പ്രധാന കണക്ടിങ് പോയന്റുകള്‍. ലിങ്ക് ടിക്കറ്റ് ഉപയോഗിക്കുന്ന യാത്രക്കാരന് അയാളുടെ ആദ്യയാത്ര കഴിഞ്ഞ് ഒരു മണിക്കൂറിനുശേഷംമാത്രമേ രണ്ടാമത്തെ യാത്ര ഷെഡ്യൂള്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ. ലിങ്ക് ടിക്കറ്റിലെ രണ്ടു സീറ്റുകള്‍ക്കുംകൂടി ഒരു സീറ്റിന്റെ റിസര്‍വേഷന്‍ ചാര്‍ജ് നല്‍കിയാല്‍ മതി. ഒരു മാസത്തിനകം ഈ സംവിധാനം നടപ്പാക്കും.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ