3 മാസത്തിനിടെ കൊവിഡ് ബാധിച്ചവർക്ക് ക്വാറന്റീന്‍ വേണ്ട

വീട്ടില്‍ കൊവിഡ്-19 ബാധിതരുണ്ടെങ്കിലും 3 മാസത്തിനിടെ കൊവിഡ്-19 ബാധിച്ച കുടുംബാംഗങ്ങള്‍ക്ക് ക്വാറന്റീന്‍ ബാധകമല്ലെന്ന് സര്‍ക്കാര്‍.കൊവിഡ്-19 ബാധിതര്‍ റൂം ക്വാറന്റൈനില്‍ കഴിയുകയാണെങ്കില്‍ മാത്രമേ ഇത്തരമൊരു ഇളവുള്ളൂ. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ 3 മാസത്തിനിടെ കൊവിഡ്-19 ബാധിച്ചവര്‍ക്കും ഇതേ വ്യവസ്ഥ ബാധകമാണ്. ഈ ജീവനക്കാര്‍ സ്വയം നിരീക്ഷണത്തിലാണ് ജോലി ചെയ്യേണ്ടത്.

ഓഫീസുകളിലും വീടുകളിലും പ്രാഥമിക സമ്ബര്‍ക്കപ്പട്ടികയിലുള്ളവര്‍ 7 ദിവസം ക്വാറന്റീനില്‍ കഴിയണം. സമ്ബര്‍ക്കത്തിലുള്ളവര്‍ ലക്ഷണമുണ്ടെങ്കില്‍ മാത്രം പരിശോധന നടത്തിയാല്‍ മതി. പോസിറ്റീവായാല്‍ ആ ദിവസം മുതല്‍ ഏഴ് ദിവസം കൂടി ക്വാറന്റീനില്‍ ഇരിക്കണം.
ക്വാറന്റീനില്‍ കഴിയുന്നവര്‍ വിവരം സമീപത്തെ ആശാവര്‍ക്കര്‍മാരെ അറിയിക്കണം.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ