കെ. സുധാകരന്റെ ജീവന് ഭീഷണിയെന്ന് ഇൻറലിജൻസ് റിപ്പോർട്ട്: അതീവ സുരക്ഷ ഏർപ്പെടുത്തി

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപിയുടെ സുരക്ഷ വര്‍ധിപ്പിച്ചു. കമാന്‍ഡോകള്‍ അടക്കമുള്ള സുരക്ഷയാണ് കെപിസിസി പ്രസിഡന്റിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്.സുധാകരന് നിലവില്‍ രണ്ടു ഗണ്‍മാന്‍മാരുടെ സുരക്ഷയാണുണ്ടായിരുന്നത്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ കമാന്‍ഡോകളുടെ സുരക്ഷ കൂടാതെ ലോക്കല്‍ പോലീസിന്റെ സുരക്ഷാ സംവിധാനം, പങ്കെടുക്കുന്ന ഓരോ പരിപാടിയിലും സ്‌പെഷ്യല്‍ ബ്രാഞ്ച് സംവിധാനത്തിന്റെ നിരീക്ഷണം എന്നിവയും ഏര്‍പ്പെടുത്തി.

സുധാകരന്റെ വീട്ടിലേക്കു സിപിഎം മാര്‍ച്ച്‌ നടത്തിയ സാഹചര്യത്തില്‍ വീടിനും പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. ആക്രമണ സാധ്യത കണക്കിലെടുത്തു പാര്‍ട്ടി ഓഫിസുകള്‍ക്കും സുരക്ഷ ഒരുക്കണമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം പ്രമുഖ നേതാക്കളുടെ സുരക്ഷാ സംവിധാനവും വര്‍ധിപ്പിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജില്ലാതലത്തില്‍ ആവശ്യമായ സുരക്ഷ ഒരുക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്കും കര്‍ശന നിര്‍ദ്ദേശമുണ്ട്.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ