നിയമപോരാട്ടത്തിനൊരുങ്ങി മമ്പറം ദിവാകരൻ
കണ്ണൂർ : കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങി മമ്പറം ദിവാകരൻ. തന്നെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ കെ. സുധാകരന്‍റെ തീരുമാനം ചോദ്യം ചെയ്ത് തിരുവനന്തപുരം മുന്‍സിഫ് കോടതിയെയാണ് ദിവാകരൻ സമീപിച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് ഭരണഘടനയുടെ 27 ബി വകുപ്പിലെ ഉപവകുപ്പ് 2 പ്രകാരം അംഗത്വം ഉളള ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അധ്യക്ഷന് പുറത്താക്കണമെങ്കില്‍ അതിന് പാര്‍ട്ടി എക്സിക്യൂട്ടീവിന്‍റെ അംഗീകാരം വേണം. ഒരു മാസത്തിനുളളില്‍ പുറത്താക്കിയ തീരുമാനം എക്സിക്യൂട്ടീവ് വിളിച്ച് ചേര്‍ത്ത് അംഗീകരിക്കണം എന്നാണ് കോണ്‍ഗ്രസ് ഭരണഘടനയില്‍ പറയുന്നത്. എന്നാല്‍ തന്നെ പുറത്താക്കിയ തീരുമാനം പുറത്ത് വരുന്നതിന് മുൻപായി പാര്‍ട്ടി എക്സിക്യൂട്ടീവ് കൂടിയിട്ടില്ല.
പാര്‍ട്ടി ഭരണഘടനയുടെ അച്ചടക്ക നടപടികളെ പറ്റി പ്രതിപാദിക്കുന്ന വകുപ്പ് 5 പ്രകാരം പുറത്താക്കുന്നതിന് മുന്‍പ് വിശദീകരണ നോട്ടീസ് തനിക്ക് നല്‍കേണ്ടിയിരുന്നു. എന്നാല്‍ അതും ഉണ്ടായില്ലെന്നും ദിവാകരൻ പറഞ്ഞു.
Comments
Post a Comment