ഫെബ്രുവരി ആദ്യവാരം നടക്കുന്ന മന്ത്രിസഭാ യോഗത്തിലും ബസ്സിൻ്റെ നിരക്കു വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്
കണ്ണൂർ : നിരക്ക് വര്‍ധന ആവശ്യപ്പെട്ട് കേരളത്തിലെ സ്വകാര്യ ബസുകള്‍ അനിശ്ചിത കാല സമരത്തിലേയ്ക്ക്. രണ്ട് ദിവസത്തിനുള്ളില്‍ ഈ വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനമുണ്ടായില്ലെങ്കില്‍ പണിമുടക്കിലേയ്ക്ക് പോകുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ അറിയിച്ചു.
മിനിമം ചാര്‍ജ്ജ് എട്ടില്‍ നിന്ന് പന്ത്രണ്ടായി ഉയര്‍ത്തണമെന്ന് ഗതാഗത മന്ത്രിയുമായി ഗതാഗത മന്ത്രിയുമായി നവംബറില്‍ ചര്‍ച്ച ചെയ്‌തെങ്കിലും രണ്ട് മാസം കഴിഞ്ഞും നിരക്കിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് പണിമുടക്കിലേയ്ക്ക് പോകാന്‍ സ്വകാര്യ ബസുടമകള്‍ തയാറെടുക്കുന്നത്.
ഫെബ്രുവരി ആദ്യവാരം നടക്കുന്ന മന്ത്രിസഭാ യോഗത്തിലും ബസ്സിൻ്റെ നിരക്കു വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ യോഗം ചേര്‍ന്ന് അനിശ്ചിത കാല സമരം തീരുമാനിക്കുമെന്നും ബസ് ഓപ്പറേറ്റഴ്‌സ് ഓര്‍ഗനൈസേഷന്‍ അറിയിച്ചു.
Comments
Post a Comment