കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ആഭ്യന്തര സെക്ടറുകളിലേക്കുള്ള പ്രതിദിന സര്‍വീസുകളുടെ ദിവസം വെട്ടിചുരുക്കി.
മട്ടന്നൂര്‍ : കോവിഡ് മൂന്നാം തരംഗം അതിരൂക്ഷമായ സാഹചര്യത്തില്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വിവിധ ആഭ്യന്തര സെക്ടറുകളിലേക്കുള്ള പ്രതിദിന സര്‍വീസുകളുടെ ദിവസം ചുരുക്കി.
കഴിഞ്ഞ ദിവസം രാജ്യത്ത് ഉടനീളം 20 ശതമാനം സര്‍വീസുകള്‍ ചുരുക്കിയതിന്റെ ഭാഗമായി ഇന്‍ഡിഗോ കണ്ണൂരില്‍ നിന്നുള്ള നാലുസര്‍വീസുകള്‍ ചുരുക്കിയിരുന്നു. പാസഞ്ചര്‍ ട്രാഫിക് കൂടുന്നതിന് അനുസരിച്ച് വീണ്ടും പ്രതിദിന സര്‍വീസായി ഉയര്‍ത്തുമെന്ന് കിയാല്‍ അധികൃതര്‍ അറിയിച്ചു.
തിരുവനന്തപുരം, കൊച്ചി, ഗോവ, ചെന്നൈ, ഹൈദരാബാദ് എന്നീ ടൗണുകളിലേക്കുള്ള പ്രതിദിന സര്‍വീസുകളാണു ഇപ്പോള്‍ ദിവസം കുറച്ചത്.
Comments
Post a Comment