ധീരജിന്റെ മൃതദേഹം ഇന്ന് വിലാപയാത്രയായി കണ്ണൂർ തളിപ്പറമ്പ് പാൽക്കുളങ്ങരയിലെ വീട്ടിലെത്തിക്കും.
തളിപ്പറമ്പ് : ധീരജിന്റെ മൃതദേഹം രാവിലെ പോസ്‌റ്റ്‌മോർട്ടത്തിന് ശേഷം ചെറുത്തോണിയിലുള്ള സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വെയ്ക്കും. തുടർന്ന് വിലാപയാത്രയായി കണ്ണൂർ തളിപറമ്പ് പാൽക്കുളങ്ങരയിലെ വീട്ടിലെത്തിക്കും. ഇടുക്കി അശോക കവല, തൊടുപുഴ, മുവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി, തൃശൂർ, എടപ്പാൾ, കോട്ടക്കൽ, കോഴിക്കോട്, കൊയിലാണ്ടി, വടകര, തലശ്രേി, കണ്ണൂർ, തളിപ്പറമ്പ് എന്നിവിടങ്ങളിലുടെ കടന്നാണ് വിലാപയാത്ര വീട്ടിലെത്തുക.
Comments
Post a Comment