ധർണയ്ക്കിടെ മുൻ മന്ത്രി നീലലോഹിത ദാസ് കുഴഞ്ഞുവീണു
തിരുവനന്തപുരം : മിസലേനിയസ് കോ - ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ഷന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച കൂട്ടധര്‍ണയെ അഭിസംബോധ ചെയ്ത് സംസാരിക്കുന്നതിനിടെ മുന്‍ മന്ത്രി നീലലോഹിത ദാസ് കുഴഞ്ഞുവീണു.ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അദ്ദേഹത്തെ പ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് മാറ്റി. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തിന് പ്രാഥമിക ചികിത്സ നല്‍കിയെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
മിസലേനിയസ് സഹകണ സംഘടനകളുടെ ക്ലാസിഫിക്കേഷന്‍ പരിഷ്കരിക്കുക, ശ്രീറാം കമ്മിറ്റി ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ബദല്‍ സംവിധാനമുണ്ടാക്കുക, വനിതാ ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മിസലേനിയസ് കോ - ഓപ്പറേറ്റീവ് സോസൈറ്റീസ് ആക്ഷന്‍ കൗണ്‍സില്‍ കൂട്ട ധര്‍ണ സംഘടിപ്പിച്ചത്. ഡിപിഐ ജംഗ്ഷനില്‍ സഹകരണ സംഘം രജിസ്ട്രാര്‍ ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ കെ ആന്‍സലന്‍ എംഎല്‍എയാണ് ഉദ്ഘാടനം ചെയ്തത്.
Comments
Post a Comment