ഹൃദയാലയ ഇനി കാര്‍ഡിയോളജി വിഭാഗം. കണ്ണൂര്‍ മെഡിക്കല്‍ കോളേജ് പൂര്‍ണ്ണമായും സര്‍ക്കാര്‍ സംവിധാനത്തിലേക്ക്

പരിയാരം : ഹൃദയചികിത്സയ്ക്ക് പേരുകേട്ട പരിയാരം സഹകരണ ഹൃദയാലയ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കാര്‍ഡിയോളജി എന്നാക്കുന്നു.കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് പൂര്‍ണ്ണമായും സര്‍ക്കാര്‍ സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം.

നേരത്തെ വന്‍തുക ഫീസ് ഈടാക്കിയിരുന്ന സഹകരണ ഹൃദയാലയയില്‍ ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമാനമായ നിരക്ക് മാത്രമാണുള്ളത്. ബി.പി.എല്‍ വിഭാഗക്കാര്‍ക്ക് പരിപൂര്‍ണമായും സൗജന്യചികിത്സയാണ് ലഭിക്കുന്നത്.'എട്ടു മണി മുതല്‍ മൂന്നു മണി വരെ ആറു ഡോക്ടര്‍മാരുടെ സേവനവും ഒ.പിയില്‍ ലഭ്യമാണ്.

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജായി മാറിയതിനു ശേഷം നേരത്തെയുണ്ടായിരുന്ന 250 രൂപ ഫീസ് നിരക്ക് പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. 2019 മാര്‍ച്ച്‌ 18 മുതലാണ് പരിയാരം സഹകരണാശുപത്രി സര്‍ക്കാര്‍ ഏറ്റെടുത്തത് പ്രാബല്യത്തില്‍ വന്നത്. ഇതിനുശേഷം സഹകരണ മാനേജ്‌മെന്റിനു കീഴിലുണ്ടായിരുന്ന ഓരോ വിഭാഗവും സര്‍ക്കാര്‍ സംവിധാനത്തിലേക്ക് മാറ്റി. ഏറ്റവും ഒടുവിലാണ് ഹൃദയാലയയും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് സംവിധാനത്തിലേക്ക് മാറാന്‍ തുടങ്ങിയത്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കാര്‍ഡിയോളജിയെന്ന പേരിലാണ് ഹൃദയാലയ ഇപ്പോള്‍ അറിയപ്പെടുന്നത്.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ