വിഎസ് അച്യുതാനന്ദന് കൊവിഡ്; വിദ​ഗ്ധ പരിചരണത്തിനായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിർന്ന സി പി ഐ എം നേതാവുമായ വി എസ് അച്യുതാനന്ദന് കൊവിഡ്. വി എസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെയാണ് വി എസിന് കൊവിഡ് സ്ഥിരീകരിച്ചത്. മറ്റ് ആരോ​ഗ്യ പ്രശ്നങ്ങളും ഉള്ളതുകൊണ്ടാണ് വിദ​ഗ്ധ പരിചരണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.വിഎസിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഉദരസംബന്ധമായ അസുഖവും സോഡിയം കുറഞ്ഞത് മൂലമുള്ള ശാരീരികാസ്വാസ്ഥ്യവും കാരണം രണ്ട് മാസം മുമ്പ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു വി.എസ്. നവംബര്‍ 19ന് ആശുപത്രിവിട്ട ശേഷം വീട്ടില്‍ പൂര്‍ണവിശ്രമത്തില്‍ കഴിയവെയാണ് കൊവിഡ് ബാധിച്ചത്. സന്ദര്‍ശകരെ ഉള്‍പ്പെടെ കര്‍ശനമായി വിലക്കിയിരുന്നു.തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് വി എസിനും കൊവിഡ് സ്ഥിരീകരിച്ചത്. വി എസിന്റെ മകൻ വി എ അരുൺകുമാർ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്
സുഖ വിവരം അന്വേഷിച്ച് നിരവധിപ്പേർ വിളിക്കുന്നുണ്ടെന്നും സ്നേഹാന്വേഷണങ്ങൾക്ക് നന്ദിയെന്നും അരുൺ കുമാർ ഫേസ് ബുക്കിൽ കുറിച്ചു.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ