സന്നിധാനത്ത് ഒന്നരലക്ഷത്തിലധികം പേർക്ക് മകരവിളക്ക് കാണാം, സൗകര്യങ്ങളൊരുങ്ങുന്നു

ശബരിമല : സന്നിധാനത്ത് മാത്രം ഒന്നരലക്ഷത്തിലധികം പേർക്ക് മകരവിളക്ക് കാണാൻ സൗകര്യമൊരുക്കുന്നു. വ്യൂപൊയിന്റുകളിൽ ബാരിക്കേഡുകൾ സ്ഥാപിക്കും. എല്ലാ വിഭാഗത്തിലുമുള്ള ഉദ്യോഗസ്ഥരുടെ എണ്ണം അടുത്തയാഴ്ച കൂട്ടും. 

സന്നിധാനത്ത് എറ്റവുമധികം തീർത്ഥാടകർക്ക് മകരവിളക്ക് കാണാൻ സൗകര്യമൊരുക്കുന്നത് പാണ്ടിത്താവളത്താണ്. ഇവിടെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഇവിടെ മാത്രം ഒരു ലക്ഷം പേ‍ർക്ക് ഇരിക്കാനാണ് സൗകര്യമൊരുക്കുന്നത്. കാട് വെട്ടിതെളിച്ച് പർണ്ണശാലകൾ കെട്ടാൻ സൗകര്യമൊരുക്കുകയാണ്. വ്യൂ പോയിന്റുകളിലെല്ലാം ബാരക്കേഡുകൾ സ്ഥാപിക്കും. ശൗചാലയങ്ങൾ അധികമായി ഒരുക്കും. ഫയർഫോഴ്സ്, ആരോ​ഗ്യവിഭാ​ഗം, എൻഡിആർഎഫ് എന്നിവരുടെ സേവനവും ഇവിടെ ഉറപ്പാക്കും. 

പുല്ലുമേട്, പമ്പ ഹിൽ വ്യൂ ഉൾപ്പടെയുള്ള സ്ഥലങ്ങളിലെ പണികൾ പത്താം തീയതി പൂർത്തിയാകും. മകരവിളക്ക് സമയത്ത് ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പുതിയ ബാച്ച് നാളെ സന്നിധാനത്തെത്തും. കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ അടുത്തയാഴ്ച വിന്യസിക്കും ഫയ‍ർഫോഴ്സും ആരോഗ്യവകുപ്പും ജീവനക്കാരെ കൂട്ടും തിരക്ക് കാരണം.പ്രസാദവിതരണത്തിന് ഒരു കൗണ്ടർ കൂടി സന്നിധാനത്ത്തുടങ്ങി. തീർത്ഥാടകർ മാസ്ക്ക് ധരിക്കുന്നില്ലെന്ന പരാതിയെ തുടർന്ന് കർശനപരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ