കണ്ണൂരിൽ കർശന പോലീസ് സുരക്ഷയ്ക്ക് നിർദേശം
കണ്ണൂർ : കണ്ണൂരിലും പരിസരങ്ങളിലും കർശന പോലീസ് സുരക്ഷയ്ക്ക് നിർദേശം. സിറ്റി പോലീസ് കമ്മിഷണർ ആർ. ഇളങ്കോയുടെതാണ് നിർദേശം. സി.പി.എം., കോൺഗ്രസ് ഓഫീസുകൾക്ക് സുരക്ഷ ഏർപ്പാടാക്കും. ഓഫീസുകൾ ആക്രമിക്കപ്പെടാനുള്ള സാധ്യത മുന്നിൽക്കണ്ടാണിത്.
മുഴുവൻ സേനാംഗങ്ങളോടും അവധി റദ്ദാക്കി തിരിച്ചെത്തണം. പട്രോളിങ്ങും പരിശോധനകളും വർധിപ്പിക്കണം. പോലീസ് സ്റ്റേഷനുകളിൽ ഡ്യൂട്ടിയില്ലില്ലാത്ത പോലീസുകാർ രാത്രി സ്റ്റേഷൻപരിധി വിട്ടുപോകാൻ പാടില്ല.
ലീവുള്ളവർ, ഡ്യൂട്ടി റെസ്റ്റ് ഉൾപ്പെടെയുള്ളവർ ഡ്യൂട്ടിക്ക് ഹാജരാകണം. ചില സ്ഥലങ്ങളിൽ പ്രത്യേക ശ്രദ്ധ കൊടുക്കണം. അപരിചിതരെ ചോദ്യം ചെയ്യണമെന്നും വാഹനപരിശോധന നടത്തണമെന്നും കമ്മിഷണറുടെ നിർദേശത്തിലുണ്ട്.
Comments
Post a Comment