നിയമസഭയിൽ വീണ്ടും പൊതുജനങ്ങൾക്കു പ്രവേശനം
തിരുവനന്തപുരം : നിയമസഭ സമുച്ചയം ഗാലറികൾ, നിയമസഭ മ്യൂസിയം എന്നിവിടങ്ങളിൽ പൊതുജനങ്ങൾക്ക് കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി പ്രവേശനനുമതി പുനരാരംഭിച്ചതായി നിയമസഭാ സെക്രട്ടറി അറിയിച്ചു.
കോവിഡ് വ്യാപനം കണക്കിലെടുത്ത് നേരത്തെ ഈ സൗകര്യം വിലക്കിയിരുന്നു. പഠന യാത്രകൾ പോകുന്ന വിദ്യാർഥികൾക്ക് തിരുവനന്തപുരത്ത് സന്ദർശിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട സ്ഥലം കൂടിയാണിത്.
കോവിഡിന് മുമ്പെ പ്രവേശനം ഉണ്ടായിരുന്നു.നിര്‍ത്തിവെച്ചിരുന്ന പ്രവേശനമാണ് വീണ്ടും പുനരാരംഭിച്ചത്.
Comments
Post a Comment