ഹൈവേ വികസനം; വ്യാപാരികൾ 'അതിജീവന ഉപവാസം' നടത്തി
കണ്ണൂർ : ഹൈവേ വികസനത്തിന്റെ ഭാഗമായി ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾ 'അതിജീവന ഉപവാസം' നടത്തി. വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിനു മുന്നിലാണ് ഉപവാസം നടത്തിയത്. ഒഴിപ്പി ക്കപ്പെടുന്ന വ്യാപാരികളുടെ പുനരധിവാസം ഉറപ്പുവരുത്തണമെന്ന് സമിതി ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡൻറ് കെ. എം. ലെനിൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് വി.ഗോപിനാഥൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയിൻറ് സെക്രട്ടറി സി. കെ. വിജയൻ, വൈസ് പ്രസിഡൻറ് കെ. പങ്കജവല്ലി, പി. എം. ചാക്കോ മുല്ലപ്പള്ളി, എം. എ ഹമീദ് ഹാജി, വി. പി. മൊയിതു, കെ. സഹദേവൻ, അറക്കൽ ബാലൻ, ഹനീഷ് വാണിയങ്കണ്ടി, കെ. വിനോദ് നാരായണൻ, കെ. വി. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
Comments
Post a Comment