വിദ്യാർഥികളെ കയറ്റിയില്ലെങ്കിൽ ബസുകൾക്കെതിരെ നടപടി
തിരുവനന്തപുരം : ബസ്സുകളിൽ വിദ്യാർഥികളെ കയറ്റാറില്ലെന്ന പരാതിയിൽ അടിയന്തര നടപടി സ്വീകരിക്കാൻ ബാലാവകാശ കമ്മീഷൻ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നിർദേശം നൽകി. വിദ്യാർഥികളെ ബസിൽ കയറ്റാതിരിക്കുക, ഇരിക്കാൻ അനുവദിക്കാതിരിക്കുക തുടങ്ങിയ പരാതികളിൽ കർശന നടപടി സ്വീകരിക്കണം. ബസ് ജീവനക്കാർ വിദ്യാർത്ഥികളോട് മാന്യമായി പെരുമാറിയില്ലെങ്കിലും നടപടിയെടുക്കണം. ജീവനക്കാർ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ ലൈസൻസും പെർമിറ്റും റദ്ദാക്കണമെന്നും ഉത്തരവിൽ പറയുന്നു.
Comments
Post a Comment