2022 ലെ പത്താംതരം പൊതു പ്രാഥമിക പരീക്ഷകള്‍ മെയ്, ജൂണ്‍ മാസങ്ങളില്‍
തിരുവനന്തപുരം : 2022 ലെ പത്താംതരം പൊതു പ്രാഥമിക പരീക്ഷകള്‍ നാലുഘട്ടങ്ങളിലായി 2022 മെയ് 15, 28, ജൂണ്‍ 11, 19 തീയതികളില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന പരീക്ഷാ തീയതി, ജില്ല എന്നിവയില്‍ യാതൊരു കാരണവശാലും മാറ്റം അനുവദിക്കില്ല.
വിവിധ ഘട്ടങ്ങളിലായി അപേക്ഷകള്‍ ക്ഷണിച്ച പത്താം ക്ലാസ് വരെ യോഗ്യതയുള്ള 76 കാറ്റഗറികളിലേക്ക് 2022 മെയ്, ജൂണ്‍ മാസങ്ങളിലായി പൊതുപ്രാഥമിക പരീക്ഷ നടത്തുവാന്‍ കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ തീരുമാനമറിയിച്ചിരുന്നു.
നാലുഘട്ടങ്ങളിലായി നടക്കുന്ന പരീക്ഷയ്ക്ക് സംസ്ഥാനത്തുടനീളം പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും. ആകെയുള്ള 157 തസ്തികകളിലേക്ക് ഏതാണ്ട് 60 ലക്ഷത്തോളം അപേക്ഷകളാണുള്ളത്.
Comments
Post a Comment