സംസ്ഥാനത്തെ സ്കൂളുകളിൽ വാർഷിക പരീക്ഷ മാർച്ച് 22 മുതൽ; ഒന്നു മുതൽ നാലു വരെ ക്ലാസുകൾക്ക് പരീക്ഷ ഇല്ല

തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂളുകളില്‍ വാര്‍ഷിക പരീക്ഷ ഈ മാസം തന്നെ നടത്താന്‍ തീരുമാനമായി. അഞ്ചാം ക്ലാസ് മുതല്‍ ഒമ്ബതാം ക്ലാസുവരെയുള്ളവര്‍ക്കാണ് വാര്‍ഷിക പരീക്ഷ നടത്തുന്നത്.അതേസമയം, ഒന്ന് മുതല്‍ നാല് വരെയുള്ള ക്ലാസുകളില്‍ പരീക്ഷ ഉണ്ടായിരിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.

മാര്‍ച്ച്‌ 30 നുള്ളില്‍ നടത്തി തീര്‍ക്കാനാണ് ധാരണയായിരിക്കുന്നത്. മാര്‍ച്ച്‌ 22 മുതല്‍ 30 വരെയായിരിക്കും പരീക്ഷാ തീയതികള്‍ ക്രമീകരിക്കുക. ടൈം ടേബിള്‍ ഉടന്‍ പുറത്തിറക്കും.

നേരത്തെ വാര്‍ഷിക പരീക്ഷ ഏപ്രില്‍ ആദ്യ വാരത്തില്‍ നടത്താനായിരുന്നു അധ്യാപക സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായത്. എന്നാല്‍ എസ്‌എസ്‌എല്‍സി ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മുന്നോടിയായി പൂര്‍ത്തിയാക്കണം എന്നതിന്‍റെ ഭാഗമായാണ് മാര്‍ച്ച്‌ 30നുള്ളില്‍ അഞ്ച് മുതല്‍ ഒമ്ബത് വരെയുള്ള ക്ലാസുകളിലെ പരീക്ഷ തിയതികള്‍ പുനഃക്രമീകരിക്കാന്‍ തീരുമാനിച്ചത്. എസ്‌എസ്‌എല്‍സി പരീക്ഷകള്‍ മാര്‍ച്ച്‌ 30നും ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷകള്‍ മാര്‍ച്ച്‌ 31നുമാണ് ആരംഭിക്കുന്നത്.

Comments

Popular posts from this blog

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ