പാൽ വില കൂട്ടില്ല: മന്ത്രി ജെ. ചിഞ്ചുറാണി

തിരുവനന്തപുരം : സംസ്ഥാനത്ത് പാൽ വില വർദ്ധിപ്പിക്കില്ലെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ആലുവയിൽ ജില്ലാ ക്ഷീര സംഗമത്തിലെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പാൽ വില വർദ്ധിപ്പിച്ചാൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വിലയും നിലവാരവും കുറഞ്ഞ പാൽ കേരളത്തിലേക്ക് ഒഴുകും. നേരത്തെ പാൽ വില വർധിപ്പിക്കാൻ മിൽമ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഈ വാർത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

അതെ സമയം ഉത്തരേന്ത്യയിൽ നിന്ന് വൈക്കോലും കാലിത്തീറ്റയ്ക്ക് ആവശ്യമായ ചേരുവകളും എത്തിക്കാൻ കിസാൻ റെയിൽ പദ്ധതിക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കൂടുതൽ കന്നുകാലികളെ ഇൻഷ്വർ ചെയ്യും. മൃഗാശുപത്രികളിൽ മരുന്നുകൾ ലഭ്യമാക്കാൻ നടപടിയെടുത്തിട്ടുണ്ട്. ഒരു കോടി രൂപയുടെ ടെലി വെറ്ററിനറി യൂണിറ്റ് ഉടൻ പ്രവർത്തനം തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ